വിവാഹത്തിന് മുമ്പ് സിനിമയില്‍ അഭിനയിക്കണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്.. തന്റെ ഡാന്‍സ് വീഡിയോ കണ്ടാണ് വിവാഹ ആലോചന വന്നത്... പെണ്ണുകാണാന്‍ വന്ന അദ്ദേഹം ഒരാഴ്ച വീട്ടിലുണ്ടായിരുന്നു.. വിവാഹ ശേഷം ആശ ശരത് ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്ക് പോയി! ആദ്യമായി ആ വെളിപ്പെടുത്തലുമായി ആശ ശരത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. ശരത് വാര്യരാണ് ആശയുടെ ജീവിതപങ്കാളി. ഉത്തര, കീര്‍ത്തന എന്നിവരാണ് ആശയുടെ മക്കള്‍. മൂത്ത മകള്‍ ഉത്തര ശരത്തും സിനിമയില്‍ സജീവമാകുകയാണ്. കുങ്കുമപ്പൂവ് എന്ന ജനപ്രിയ പരമ്പയിലൂടെ വളരെ പെട്ടന്നായിരുന്നു താരത്തിന്റെ വളർച്ച. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. വിവാഹത്തിന് മുമ്പ് സിനിമയില്‍ അഭിനയിക്കണ്ടെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. വിവാഹ ശേഷം ഭര്‍ത്താവിന് താത്പ്പര്യമുണ്ടെങ്കില്‍ അഭിനയിക്കാമെന്ന് അവര്‍ പറഞ്ഞു. തന്റെ ഡാന്‍സ് വീഡിയോ കണ്ടാണ് വിവാഹ ആലോചന വന്നത്. ശരത്തേട്ടന്‍ മസ്‌കറ്റിലായിരുന്നു. ശരത്തേട്ടനും കുടുംബവും മഹാരാഷ്ട്രയില്‍ സെറ്റില്‍ഡ് ആയിരുന്നു. പെണ്ണുകാണാന്‍ വന്നപ്പോള്‍ ഒരാഴ്ചയോളം തന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നും ആശ ശരത് കൂട്ടിച്ചേര്‍ത്തു. വിവാഹ ശേഷം ആശ ശരത് ഭര്‍ത്താവിനൊപ്പം ദുബായിലേയ്ക്ക് പോയി. പിന്നീട് മസ്‌കറ്റിലായിരുന്ന താരം. അവിടെ വെച്ച് റേഡിയോ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് ആശ ശരത് അഭിനയ രംഗത്തേയ്ക്ക് മടങ്ങിയെത്തിയത്. പിന്നീട് വര്‍ഷം എന്ന മമ്മൂട്ടി ചിത്രത്തിലും ആശ ശരത് ഗംഭീരമായ പ്രകടനമാണ് കാഴ്ച വെച്ചത്. അടുത്തിടെ ചുരുങ്ങിയ ചെലവില്‍ കലാ പഠനം നടത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് ആശ ശരത് അവതരിപ്പിച്ചിരുന്നു. സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച പ്രാണ-ആശ ശരത് കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രാണ ഇന്‍സൈറ്റ് എന്ന ആപ്പാണ് തയ്യാറാക്കിയത്. മാസം 80 രൂപയാണ് ചെലവ്. നൃത്ത, സംഗീത ഇനങ്ങള്‍ ഉള്‍പ്പെടെ 21 കലകളുടെ പഠനമാണ് ആപ്പ് വാഗ്ദാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























