ചുവപ്പ് സാരിയണിഞ്ഞ് ഹോട്ട് ലുക്കിൽ മാലി ദ്വീപിലെ ഒരു ദിവസം ആഘോഷമാക്കി സാധിക! താനാണോ ഇനി മാലി ദ്വീപിൽ ആദ്യമായി സാരിയുടുത്ത് എത്തിയത് എന്നാണ് ഇപ്പോഴത്തെ ചിന്ത.. ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക സിനിമയിൽ എത്തുന്നത്. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന പാപ്പൻ ആണ് സാധികയുടെ ഇനി പുറത്തുവരാനുള്ള ചിത്രം. സോഷ്യൽമീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാലി ദ്വീപിൽ സുഹൃത്തിനൊപ്പം അടിച്ചുപൊളിക്കുന്ന ചിത്രങ്ങങ്ങളാണ് സാധിക പങ്കുവെക്കുന്നത്.
മാലി ദ്വീപിൽ സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് സാധിക പങ്കുവച്ചത്. എന്നാൽ ദ്വീപിൽ സാരിയുടുത്ത് നിൽക്കുന്ന സാധികയോട് എന്താ ഈ വേഷത്തിൽ എന്നാണ് ആരാധകരുടെ ചോദ്യം. പൊതുവേ മാലി ദ്വീപിൽ മോഡേൺ വസ്ത്രങ്ങളാണ് ആളുകൾ തെരഞ്ഞെടുക്കാറ്. ചുവപ്പ് സാരിയണിഞ്ഞാണ് മാലി ദ്വീപിലെ ഒരു ദിവസം സാധിക ആഘോഷമാക്കിയത്. സ്റ്റൈലൻ പോസുകളിൽ തിളങ്ങിയിരിക്കുകയാണ് താരം. മാലി ദ്വീപിലെ മാഫുഷിയിലാണ് സാധിക എത്തിയിരിക്കുന്നത്. മാലി ദ്വീപിൽ സാരിയുടുത്ത് ഫോട്ടോഷൂട്ട് നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നാണ് സാധിക പറഞ്ഞത്. താനാണോ ഇനി മാലി ദ്വീപിൽ ആദ്യമായി സാരിയുടുത്ത് എത്തിയത് എന്നാണ് ഇപ്പോഴത്തെ ചിന്തയെന്നും സാധിക പറഞ്ഞു. മാലി ദ്വീപിൽ നിന്നുള്ള മറ്റ് മനോഹര ചിത്രങ്ങളും സാധിക പങ്കുവച്ചിട്ടുണ്ട്. കടലിനടിയിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























