കത്രീന കൈഫിനെ സോഷ്യല്‍മിഡിയയിലൂടെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബോളിവുഡ് താരം കത്രീന കൈഫിനെ സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മന്‍വീന്ദര്‍ സിങ് ആണ് മുംബൈ പൊലീസിന്റെ പിടിയിലായത്. നേരത്തെ ഭര്‍ത്താവ് വിക്കി കൗശാലിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കത്രീനയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറച്ചുമാസങ്ങളായി നടിയെ ഇന്‍സ്റ്റഗ്രാമിലൂടെ 'കിങ് ബോളിവുഡ് സിഇഒ' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇയാള്‍ ശല്യം ചെയ്തിരുന്നു. വിക്കി കൗശലിനെതിരെയും ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കത്രീനയ്‌ക്കൊപ്പം നില്‍ക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. കത്രീനയ്‌ക്കൊപ്പം നില്‍ക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മന്‍വീന്ദര്‍ തന്റെ തലവച്ച് 'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.
ഡിസംബര്‍ എട്ടിനായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. അടുത്തിടെയാണ് വിക്കിയും കത്രീനയും മാലദ്വീപില്‍ നിന്ന് അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. കത്രീനയുടെ 39ാം പിറന്നാള്‍ ആഘോഷം അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം മാലദ്വീപിലായിരുന്നു ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha
























