സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു... കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് (52) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമ- സീരിയല്‍ പരസ്യചിത്ര സംവിധായകനായിരുന്നു ജെ.ഫ്രാന്‍സിസ്.
പൂത്തുമ്പിയും പൂവാലന്‍മാരും, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധാനം ജെ. ഫ്രാന്‍സിസ് ആയിരുന്നു. സിനിമയെ കൂടാതെ സീരിയല്‍, പരസ്യ ചിത്രങ്ങളും ജെ.ഫ്രാന്‍സിസ് സംവിധാനം ചെയ്തിട്ടുണ്ട്. 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലിന്റെ സംവിധാനം ജെ.ഫ്രാന്‍സിസ് ആയിരുന്നു.
2017ല്‍ 'ഇന്‍ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്തു. പെരുമ്പടപ്പ് ചമ്പാടി ഹൗസില്‍ പരേതനായ ജോസ്ലിന്റേയും മേരിയുടേയും മകനാണ്.
പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പില്‍ ഇന്ന് രാവിലെ 11 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു
"
https://www.facebook.com/Malayalivartha
























