നയൻതാര 'എന്റെ ലിസ്റ്റിലില്ല... ആരാധകരെ ചൊടിപ്പിച്ച കരൺ ജോഹറിന്റെ പരാമർശത്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

ഹിറ്റ് ചാർട്ടിൽ തുടരുന്ന കോഫി വിത്ത് കരണ്‍ പരിപാടിക്കിടയിൽ നടി നയന്‍താരയ്ക്കെതിരെ പരാമര്‍ശം നടത്തിയ കരണ്‍ ജോഹറിനെതിരെ വിമര്‍ശനം. സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയൻതാരയുടെ പേര് കടന്ന് വന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്നായിരുന്നു സമാന്തയോട് ചോദിച്ചത്.
ഇതിന് മറുപടിയായി ഞാൻ നയൻതാരയോടാെപ്പം ഒരു സിനിമ ചെയ്തിട്ടുണ്ടെന്നും, നയൻസ് ആണ് ആ താരമെന്നും സമന്ത മറുപടി നൽകിയതോടെ 'എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും കരണിനെതിരെ ദക്ഷിണേന്ത്യന്‍ ആരാധകര്‍ വലിയ വിമര്‍ശനമാണ് നടത്തിയത്.
നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആണ് സാർ. നിങ്ങളുടെ ലിസ്റ്റില്‍ അവര്‍ക്ക് ഇടം ആവശ്യമില്ല' എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വിറ്റർ, റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നയൻതാരയോട് കരണിന് പുച്ഛമാണെന്നും ആരാധകർ കുറ്റപ്പെടുത്തി.
എന്നാല്‍ നടിമാകുടെ ഒർമാക്‌സ് മീഡിയ ലിസ്റ്റിൽ ഒന്നാമതെത്തിയ സാമന്തയെ കരൺ ജോഹർ ഉദ്ദേശിച്ചതെന്നും. ഈ ലിസ്റ്റിൽ നയൻതാരയുടെ പേരില്ല എന്നാണ് കരൺ ജോഹര്‍ ഉദേശിച്ചത് എന്നുമാണ് ഒരു വിഭാഗം കരണിന് അനുകൂലമായി വാദിക്കുന്നത്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സംഭവം. സാമന്തയും അക്ഷയ് കുമാറുമാണ് ഈ എപ്പിസോഡില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























