Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും..' 'ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും.. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും... പാവപ്പെട്ട പ്രൊഡ്യൂസർമാരുടെ ശാപം ദിലീപിനുണ്ട്! ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല.. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും... നിർമാതാവിന്റെ വെളിപ്പെടുത്തൽ പുറത്ത്

26 JULY 2022 09:02 AM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് വെങ്കടേശ്വര ഫിലിംസ് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ദിലീപിനെ വെച്ച് പടമെടുക്കാൻ പൈസയുള്ളവരാരും തയ്യാറാകില്ല. അല്ലെങ്കിൽ ഡിങ്കൻ സിനിമ കിടക്കുന്നപോലെ കിടക്കും. ദിലീപിനെ സിനിമയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ആദ്യമെ ദിലീപ് തന്റെ പണം മേടിച്ചെടുക്കും.' 'ഒന്നേമുക്കാൽ കോടിയോളം വാങ്ങിക്കും. പിന്നെ സിനിമയിങ്ങനെ ചിത്രീകരണം തുടങ്ങാതെ കിടക്കും. ഇപ്പോൾ ‍ഡിങ്കൻ സിനിമയുടെ അണിയറപ്രവർത്തകർക്കും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്.' 'അവരെല്ലാം കഷ്ടപ്പെടുകയാണ്. ദിലീപ് അഡ്വാൻസായി പണം വാങ്ങിച്ച് വെക്കുമെന്നാണ് പലരും പറയുന്നതെന്ന് നിർമാതാവ് തൈക്കാട് ചന്ദ്രൻ പറയുന്നു.

ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ​ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്.

കുഞ്ഞികൂനൻ, ചാന്ത്‌പൊട്ട് തുടങ്ങി അസാധ്യ പെർഫോമൻസ് കാഴ്ച്ച വെച്ച സിനിമകളും ദിലീപിന്റെ സിനിമാ ജീവിതത്തിലുണ്ട്. അത് മറ്റുള്ള ഭാഷക്കാർ റീമേക്ക് ചെയ്ത് വിജയിപ്പിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയിട്ടുണ്ട്. കരിയറിൽ ചെയ്ത സിനിമകളിൽ അറുപത് ശതമാനവും വിജയമാക്കിയ നടൻ കൂടിയാണ് ദിലീപ്. 2000ന് ശേഷമാണ് ഏറ്റവും കൂടുതൽ റിപീറ്റ് വാല്യൂ ഉള്ള ദിലീപ് സിനിമകൾ പിറന്നിട്ടുള്ളത്. 1980ന് ശേഷം മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ ഉള്ള നടനും ദിലീപാണെന്നാണ് റിപ്പോർട്ടുകൾ. 2000ന് ശേഷം മറ്റ് ഭാഷക്കാർ ഏറ്റവും കൂടുതൽ റീമേക്ക് ചെയ്തിട്ടുള്ളത് ദിലീപ് സിനിമകളാണ്. അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ദിലീപ് സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നീട് സഹനടനായി, നായകനായി, നിർമാതാവായി, ബിസിനസുകാരനായും ദിലീപ് തിളങ്ങിയത്. അമ്പത്തിനാലുകാരനായ ദിലീപ് 2015ൽ മഞ്ജു വാര്യരുമായുള്ള ബന്ധം വേർപിരിഞ്ഞിരുന്നു. ശേഷമാണ് 2016ൽ കാവ്യ മാധവനെ വിവാഹം ചെയ്തത്. മഞ്ജു വാര്യർ വിവാഹമോചനം നേടി പോയപ്പോൾ മകൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് ആ​ഗ്രഹം പ്രകടിപ്പിച്ചത്.

മകളുടെ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം ചെയ്തതെന്ന് പിന്നീട് പലപ്പോഴായി ദിലീപ് പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. നാദിർഷ സംവിധാനം ചെയ്ത സിനിമ ന്യൂഇയർ റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഉർവ്വശിയായിരുന്നു ചിത്രത്തിൽ നായിക. നസ്ലിൻ അടക്കമുള്ള താരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോജു ജോർജും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് വോയ്സ് ഓഫ് സത്യനാഥൻ. ഇവർക്ക് പുറമെ അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആൻറണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends