Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ആലിയയ്ക്ക് സർപ്രൈസുമായി രൺബീർ! ചുറ്റിനും വളഞ്ഞ് ക്യാമറ കണ്ണുകൾ... ആലിയയുടെ കുഞ്ഞി വയർ പുറത്തേക്ക്.. നടി അഞ്ച് മാസത്തോളം ഗർഭിണിയാണെന്ന് പുതിയ ചിത്രങ്ങൾ കണ്ട നെറ്റിസൺസിൻ്റെ 'കണ്ടെത്തൽ'... ചിത്രങ്ങൾ വൈറൽ

26 JULY 2022 11:18 AM IST
മലയാളി വാര്‍ത്ത

ആദ്യത്തെ കണ്മണിയെ വരവേൽക്കാനൊരുങ്ങുകയാണ് താരദമ്പതികളായ ആലിയ ബട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന സന്തോഷവാർത്ത ആലിയ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുടെ പെരുമഴയാണ്. ആശംസകൾക്കും പ്രാർഥനകൾക്കും ആലിയ നന്ദി പറഞ്ഞിരുന്നു. വിവാഹശേഷം ലണ്ടനിൽ പോയ ആലിയ തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് തിരക്കിലാണ്. ഇതിനിടയിലാണ് ഗർഭിണിയാണെന്ന വാർത്ത താരം ആരാധകരെ അറിയിച്ചത്. അതിനു പിന്നാലെ ക്യാമറാക്കണ്ണുകൾ ആലിയയ്ക്ക് പിന്നാലെയാണ്. ലണ്ടനിൽ നിന്നും കഴിഞ്ഞ ദിവസമാണ് ആലിയ മുംബൈയിൽ എത്തിയത്. മുംബൈയിലെത്തിയ ആലിയയെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ രൺബീർ കപൂറും എത്തിയിരുന്നു. എയർപോർട്ടിലെത്തിയ ആലിയയെ മാധ്യമങ്ങൾ വളഞ്ഞിരിക്കുകയായിരുന്നു. ആലിയയുടെ ചിത്രങ്ങളും വൈറലാണ്. ഗർഭ വാർത്ത പ്രഖ്യാപിച്ച ശേഷം ആലിയ ആദ്യമായാണ് തൻ്റെ നാട്ടിലേക്ക് എത്തുന്നത്. ജീവിതത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് അറിഞ്ഞ നിമിഷം മുതൽ ആലിയയും രൺബീറും നേരിൽ കാണാനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയുമായിരുന്നു. ആ മുഹൂർത്തത്തിൽ ഇരുവരും പരസ്പരം ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവെച്ചത്. കാറിൽ തന്നെയിരിക്കുകയായിരുന്ന രൺബീറിനെ ആലിയ ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും വൈറലാണ്.

എയർപോർട്ടിൽ എത്തിയ നടി സൂപ്പർ കൂൾ കാഷ്വൽ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. നടി എയർ പോർട്ടിന് പുറത്തേക്ക് പോകുന്നതാണ് ചിത്രങ്ങളിൽ കാണുന്നത്. പാപ്പരാസികൾ ചുറ്റും കൂടി ആദ്യ ഗർഭത്തിന് താരത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ആലിയയെ സ്വീകരിക്കാൻ ഭർത്താവ് രൺബീർ എയർപോർട്ടിൽ എത്തിയത്. പ്രിയനെ കണ്ട് അമ്പരന്ന ആലിയ 'ബേബി' എന്ന് പറഞ്ഞ് കാറിനടുത്തേക്ക് ഓടുകയായിരുന്നു. വെളുത്ത ടീ ഷർട്ടും കറുത്ത ജോഗറും ചേർന്ന വസ്ത്രമായിരുന്നു ആലിയ ധരിച്ചത്. ഒരു വെളുത്ത ആഡംബര സ്ലിംഗ് ബാഗ് കൂടി ആലിയ ധരിച്ചിരുന്നു. മുഖം മാസ്ക് വെച്ച് മറച്ചിരുന്നു. രൺബീർ തൻ്റെ ആഡംബര കാറിനുള്ളിൽ നീലയും മഞ്ഞയും നിറങ്ങളിലുള്ള ചെക്ക് ഷർട്ടും നീല ഡെനിമും ധരിച്ചാണ് പ്രിയതമയെ കൂട്ടിക്കൊണ്ടുപോകാൻ സർപ്രൈസായി എത്തിയത്.

അതേസമയം ആലിയ അഞ്ച് മാസത്തോളം ഗർഭിണിയാണ് എന്നാണ് നെറ്റിസൺസ് കണ്ടുപിടിച്ചിരിക്കുന്നത്. എയർപോർട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായി മാറുകയാണ്. കഴിഞ്ഞ മാസമാണ് ആലിയ ഗർഭിണിയാണ് എന്ന് പ്രഖ്യാപിച്ചത്. ഏപ്രിൽ 14നായിരുന്നു ഇവരുടെ വിവാഹം. ആലിയയുടെ കുഞ്ഞി വയർ പുറത്തേക്ക് പ്രകടമാണ്, അതിനാൽ തന്നെ നടി അഞ്ച് മാസത്തോളം ഗർഭിണിയാണെന്ന് പുതിയ ചിത്രങ്ങൾ കണ്ട നെറ്റിസൺസ് 'കണ്ടുപിടിച്ചിരിക്കുന്നത്'. വിവാഹത്തിനു മുൻപ് തന്നെ താരം ഗർഭിണിയായെന്ന കണ്ടെത്തലാണ് ചില വിരുതന്മാരുടേത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends