ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്‌നമാണ്.. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍.. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്.. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്.. അത് പറഞ്ഞാല്‍ തള്ളാണ് എന്ന് ചിലർ പറയും.. ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണ്... ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്.. തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്. ചിത്രം ഈ മാസം 29നാണ് തീയേറ്ററുകളിലെത്തുന്നത്. 'പാപ്പനി'ൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള മെലഡി ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴിതാ പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്.
ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്‌നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാല്‍ തള്ളാണ് എന്ന് ചിലർ പറയും. ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണ്. ഭയങ്കര മഹത്വമാണ്. ഞാന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്. നിങ്ങള്‍ എന്ത് തള്ള് നടത്തിയിട്ടും കാര്യമില്ല, ദൈവത്തിനറിയാം ഇവന്‍ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം. ടെക്‌നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന് തോന്നും. മനുഷ്യര്‍ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























