പുതുമണവാളനേയും മണവാട്ടിയേയും പോലെ രണ്ടുപേരും അണിഞ്ഞൊരുങ്ങി! നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ പ്രണയിക്കുകയാണെന്ന് ബഷീർ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..

ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം അറിയിച്ചത്. ഇപ്പോഴിതാ ബഷീര്‍ പങ്കുവെച്ചിരിക്കുന്ന മഷൂറയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബഷീറിന്റെ കുടുംബ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഒന്ന് ഞെട്ടാറുണ്ട്. തന്റ് രണ്ട് ഭാര്യമാരുമായി ഒരു വീട്ടിലാണ് ബഷീര്‍ താമസിക്കുന്നത്. സുഹാനയും മഷൂറയും തമ്മിലും വളര സ്‌നേഹത്തിലാണ്. കൂടപ്പിറപ്പുകളെപ്പോലെയാണ് ഇരുവരും കഴിയുന്നത്. ഇത് ബഷീറിന്റെ ഭാഗ്യമെന്നാണ് ആരാധകര്‍ തന്നെ പറയുന്നത്. മഷൂറ ഗര്‍ഭിണിയായതോടെ കുടുംബാംഗങ്ങളുടെയെല്ലാം പ്രത്യേക ശ്രദ്ധയിലും പരിലാളനയിലുമാണ് മഷു. മഷൂറയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് ബഷീറിപ്പോള്‍. 'നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ നിന്നെ പ്രണയിക്കുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് ബഷീര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതുമണവാളനേയും മണവാട്ടിയേയും പോലെയാണ് രണ്ടുപേരെയും ചിത്രത്തില്‍ കാണാന്‍ എന്നാണ് എല്ലാവരും പറയുന്നത്. കാരണം രണ്ടുപേരും അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത് അങ്ങനെയാണ്. ഗ്രാന്റ് ലുക്കില്‍ ആഭരണങ്ങളിട്ട് അണിഞ്ഞൊരുങ്ങിയാണ് മഷൂറ എത്തിയിരിക്കുന്നത്. മഷൂറയുടെ വസ്ത്രങ്ങളോട് സാമ്യമുള്ള കോട്ടും സ്യൂട്ടുമാണ് ബഷീര്‍ ധരിച്ചിരിക്കുന്നത്. അമ്മയാകാന്‍ പോകുന്ന എന്ന വിവരം അറിഞ്ഞത് മുതല്‍ തന്റെ കണ്മണിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്യുകയാണ് മഷൂറ. ഇരട്ടക്കുട്ടികള്‍ വേണമെന്നാണ് മഷൂറയുടെ ആഗ്രഹം. ആഗ്രഹം പോലെ തന്നെ സംഭവിക്കട്ടെ എന്നാണ് ആരാധകരും കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























