ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു.. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി... തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി രജനികാന്ത്! നന്ദി അറിയിച്ച് മകൾ ഐശ്വര്യ

തെന്നിന്ത്യൻ നടൻ രജനികാന്ത് തമിഴ്‌നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി. ഇന്നലെ ചെന്നൈയിൽ നടന്ന ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. നടന് പകരം മകൾ ഐശ്വര്യ രജനികാന്താണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐശ്വര്യ ആദരവിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ‘ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’, ഐശ്വര്യ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha

























