വര്‍ക്ക്ഔട്ടിലൂടെ തടി കുറച്ച് പുത്തൻ മേക്കോവറിൽ ഖുശ്ബു:- ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വില കുറച്ചുകാണരുതെന്ന് താരം

വര്‍ക്ക്ഔട്ടിലൂടെ തടികുറച്ച നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വില കുറച്ചുകാണരുത്' എന്ന കുറിപ്പോടു കൂടിയാണ് ഖുശ്ബു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഏകദേശം പതിനഞ്ച് കിലോയോളം താരം തടി കുറച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ഖുശ്ബുവിന്റെ ശരീരഭാരം കുറഞ്ഞത്. ഇതിന്റെ കാരണം പലരും ചോദിച്ചിരുന്നെന്നും അന്ന് വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക്് ചെയ്തതിനാലാണ് ഭാരം കുറഞ്ഞതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഒപ്പം യോഗയും ഇതിന് സഹായിച്ചെന്ന് ഖുശ്ബു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവസവും രണ്ടു മണിക്കൂർ താൻ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റിലാണെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു. താൻ വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും 10 കിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നുമായിരുന്നു താരം അന്ന് പറഞ്ഞത്. നിരവധിപേരാണ് നടിയെ പ്രശംസിച്ച് കമന്റുകൾ ചെയ്തത്.
https://www.facebook.com/Malayalivartha

























