Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ നാട്ടിൻ പുറങ്ങളിലെ കുടിയൻ ഡാൻസറെ തന്മയത്വത്തോടെ, നന്നായി ഒബ്സർവ് ചെയ്തു അവതരിപ്പിച്ച ചാക്കോച്ചന് ഇരിക്കട്ടെ ഒരു കുതിരപവൻ! 'ദേവദൂതർ പാടി' ട്രെൻഡിങ് നമ്പർ വൺ, നാല് മില്യണും കടന്നു! ചാക്കോച്ചാ പൊളിച്ചൂട്ടാ മോനെ... ഏറ്റെടുത്ത് ആരാധകർ

27 JULY 2022 08:03 AM IST
മലയാളി വാര്‍ത്ത

ഒരു തലമുറയുടെ തന്നെ ആസ്വാദനത്തെ വളരെയേറെ സ്വാധീനിച്ച സൂപ്പർ ഹിറ്റ്‌ ഗാനം 'ദേവദൂതർ പാടി' വീണ്ടും വെള്ളിത്തിരയിൽ! 1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത 'കാതോട് കാതോരം' എന്ന ചിത്രത്തിലെ ഗാനമാണ് 'ന്നാ താൻ കേസ്‌ കൊട്‌' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ വീണ്ടും സ്ക്രീനുകളിലേക്കെത്തുന്നത്. സോഷ്യൽ മീഡിയയും യൂട്യൂബും ഇപ്പോൾ ആഘോഷിക്കുകയാണ് ചാക്കോച്ചന്റെ 'ദേവദൂതർ പാടി' എന്ന ഗാനം. ക്ഷേത്രത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് 'ദേവദൂതർ പാടി' എന്ന ഗാനം എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ഇത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യം പുറത്തിറിങ്ങിയ ഗാനവും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കോടതി പശ്ചാത്തലമാക്കി വ്യത്യസ്‍തമായ ഒരു കേസിനെക്കുറിച്ചായിരിക്കും സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാട്ട് റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നാല് മില്യൺ കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ് 'ദേവദൂതർ പാടി'. പഴയ പാട്ടിന്റെ ഇമ്പം ഒട്ടും ചോരാതെ അതെ ഭംഗി തിരികെ കൊണ്ടുവരുമ്പോൾ പുതുമ നൽകുന്നത് പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ചാക്കോച്ചന്റെ ഡാൻസും ഗെറ്റപ്പുമാണ്.

അഭിനയിക്കയല്ല ചാക്കോച്ചൻ ജീവിക്കുകയാണ് എന്നും പാട്ടിൽ എവിടെയും ചാക്കോച്ചൻ എന്ന നടനെ കാണാൻ കഴിഞ്ഞതേ ഇല്ല എന്നും ആരാധകർ പ്രതികരണത്തിലൂടെ അറിയിക്കുകയാണ്. സിനിമ രംഗത്തു നിന്നും നിരവധിപേർ കുഞ്ചാക്കോ ബോബനും തന്മയത്വത്തോടുകൂടി തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തെ തിരിച്ചുകൊണ്ടുവന്നതിൽ അഭിനന്ദനങ്ങളും അറിയിച്ചു. 'നമ്മുടെ നാട്ടിൻ പുറങ്ങളിലെ കുടിയൻ ഡാൻസറെ തന്മയത്വത്തോടെ, നന്നായി ഒബ്സർവ് ചെയ്തു അവതരിപ്പിച്ച ചാക്കോച്ചന് ഇരിക്കട്ടെ ഒരു കുതിരപവൻ', 'ചക്കോച്ചന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല ഒറിജിനാലിറ്റി ഉള്ള പെർഫോമൻസ്. സത്യത്തിൽ ഇതിൽ ചാക്കോച്ചൻ ഇല്ല. കഥാപാത്രം മാത്രം. കിടുക്കി', 'ഡാൻസ്‌ ഒരു രക്ഷയുമില്ല. പക്കാ ഒറിജിനാലിറ്റി. നമ്മുടെ കണ്ണൂരിലുള്ള കാവുകളിലെ ഉത്സവങ്ങൾ ഇങ്ങനെയാണ്. ഒരു നാടിന്റെ ആഘോഷം', 'അടിപൊളി സൈക്കോപാത് ഡാൻസ്. ചാക്കോച്ചൻ ആനന്ദ ലഹരിയിൽ ആറാടുകയാണ് സൂർത്തുക്കളെ', ' പൊലീസുകാർ നോക്കുമ്പോൾ ഒന്ന് നിർത്തിയിട്ട് ഉള്ള നോട്ടം. വീണ്ടും ആ സ്റ്റെപ്പ് പൊളിച്ചു.ഇവിടെ താരം ഇല്ല കഥാപാത്രം മാത്രം' എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends