ഞാനും പ്രിയയും തമ്മില്‍ വളരെ സീരിയസായൊരു ഫൈറ്റുണ്ടായിരുന്നു.. വളരെ ചെറിയ കാര്യമായിരുന്നു.. ഈഗോ ഫൈറ്റായി അത് മാറുകയായിരുന്നു.. അത് ഞങ്ങളെ വളരെ മോശമായി ബാധിച്ചിരുന്നു... അന്ന് പിരിയാം എന്ന് വരെ തീരുമാനിച്ചു! വീഡിയോയില്‍ കാണുന്നത് പോലെ എപ്പോഴും ഫുഡും മേക്കപ്പും പര്‍ച്ചേസിംഗൊന്നുമല്ല ജീവിതം.. തുറന്ന് പറഞ്ഞ് നിഹാൽ

സീരിയലിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമാണ് പ്രിയമോഹൻ. വിവാഹശേഷം തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ താരകുടുംബത്തിന്റെ പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബാലി ട്രിപ്പിനിടയിൽ പ്രിയയുടെ ഭർത്താവ് നിഹാല്‍ പറയുന്നതിങ്ങനെയാണ്. എന്റേയും പ്രിയയുടേയും ജീവിതം കണ്ട് അതാണ് ജീവിതമെന്നാണ് ചിലരൊക്കെ മനസിലാക്കുന്നത്. എനിക്ക് അങ്ങനെ കാണിക്കാനാണ് ഇഷ്ടം. വ്‌ളോഗില്‍ ഞങ്ങള്‍ അഭിനയിക്കാറില്ല. ഡെയ്‌ലി ഉള്ള കാര്യങ്ങളാണ് കാണിക്കുന്നത്. ഞങ്ങള്‍ കാണിക്കാത്ത പല സത്യങ്ങളുമുണ്ട്. ഇതൊക്കെ കണ്ട് അത് നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ പരാജയമുണ്ടാവും. ഞങ്ങളെ സ്‌നേഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിക്കുന്നില്ല. ഞാനും പ്രിയയും തമ്മില്‍ വളരെ സീരിയസായൊരു ഫൈറ്റുണ്ടായിരുന്നു. വളരെ ചെറിയ കാര്യമായിരുന്നു. ഈഗോ ഫൈറ്റായി അത് മാറുകയായിരുന്നു. അത് ഞങ്ങളെ വളരെ മോശമായി ബാധിച്ചിരുന്നു. കുറേ നല്ല സുഹൃത്തുക്കളുണ്ടായിരുന്നത് കൊണ്ട് ഇപ്പോഴും ഞങ്ങളൊന്നിച്ചുണ്ട്. ഓപ്പോസിറ്റായി നില്‍ക്കുന്നയാളെക്കുറിച്ച് നെഗറ്റീവായിരുന്നില്ല അവര്‍ പറഞ്ഞത്. ഞങ്ങളെ ഒന്നിപ്പിക്കാന്‍ നോക്കുകയായിരുന്നു എല്ലാവരും. അന്ന് ഞങ്ങളൊന്നിച്ച് വന്നതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇതൊക്കെ നടക്കുന്നത്. ഓവര്‍ പൊസസീവും, നിങ്ങളുടെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവരുമാണ് പങ്കാളിയെങ്കില്‍ നിങ്ങള്‍ക്ക് മാറാം. ഞങ്ങള്‍ക്കിടയില്‍ ലവ്വുണ്ടായിരുന്നുവെങ്കിലും ഈഗോ ക്ലാഷുമുണ്ടായിരുന്നു. വീഡിയോയില്‍ കാണുന്നത് പോലെ എപ്പോഴും ഫുഡും മേക്കപ്പും പര്‍ച്ചേസിംഗൊന്നുമല്ല ജീവിതം. സാധാരണ ജീവിതമായിരുന്നുവെങ്കില്‍ ഞാന്‍ പ്രിയയ്ക്ക് ഇത്രയധികം സര്‍പ്രൈസുകളൊന്നും കൊടുക്കില്ലായിരുന്നു. ഇതിപ്പോ വ്‌ളോഗിന് വേണ്ടി ചെയ്യുന്ന കണ്ടന്റാണ്. എന്നാണ് നിഹാൽ പറഞ്ഞത്.
https://www.facebook.com/Malayalivartha

























