Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിന്റെ സിനിമകള്‍ ഒടിടിയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് മുന്നോട്ട് പോകാമെന്ന് തിയേറ്റര്‍ സംഘടന! ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ശരിയല്ല.. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്

27 JULY 2022 01:26 PM IST
മലയാളി വാര്‍ത്ത

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസമായിരുന്നു എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സിനിമ തിയേറ്റർ പ്രതിസന്ധിയായിരുന്നു പ്രധാന ചർച്ച വിഷയം. യോഗത്തിന് പിന്നാലെ നിർണായക തീരുമാനങ്ങളായിരുന്നു ഉൾക്കൊണ്ടത്. എന്നാലിപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്തെത്തുകയാണ്. 56 ദിവസങ്ങൾക്ക് ശേഷമേ ഒടിടി റിലീസ് അനുവദിക്കാവൂ എന്ന് ഫിലിം ചേംബറിനോട് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ ആവശ്യപ്പെട്ടു. ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം ഒടിടിയില്‍ കൊടുത്തിട്ട് തിയേറ്ററുകളിലേക്ക് വന്നാൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി.

മോഹൻലാലിന്റെ 'എലോൺ' ഒടിടിയിൽ പോയിട്ട് അടുത്ത ചിത്രം തിയേറ്റർ പ്രദർശിപ്പിക്കാൻ വന്നാൽ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികൾ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ ഒടിടിയില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന് മുന്നോട്ട് പോകാമെന്ന് തിയേറ്റര്‍ സംഘടന ഫിയോകിന്റെ പ്രസിഡന്റ് വിജയകുമാര്‍. ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ മൂന്ന് നാല് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്തില്ലേ. ഏത് പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കണം എന്നത് ഒരു നിര്‍മാതാവും അഭിനേതാവുമാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിന് അങ്ങനെ തന്നെ മുന്നോട്ട് പോകാം. അപ്പോള്‍ തിയേറ്ററിന്റെ ആവശ്യം വരുന്നില്ലല്ലോ. തിയേറ്ററില്‍ റീലീസ് ചെയ്യാം എന്ന് പറഞ്ഞ ശേഷം ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ മാത്രമാണ് ഞങ്ങളുടെ എതിര്‍പ്പ്. ഒരു നടന്റെയും നടിയുടെയും സമ്മതമില്ലാതെ അവരുടെ സിനിമ ഒടിടിയിലേക്ക് പോകില്ല.

ഒടിടിയ്ക്ക് വേണ്ടിയുണ്ടാക്കുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ തന്നെ റിലീസ് ചെയ്‌തോട്ടെ. അതില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നേണ്ട ആവശ്യമില്ല. എവിടെ നിന്നാണ് ഒരു നടന്‍ ഉദയം ചെയ്യുന്നത്. ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത, ചാന്‍സ്സ് കുറവുള്ള വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന നടന്‍മാര്‍ അവരുടെ സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതൊന്നുമല്ലല്ലോ. ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യണം. അല്ലാത്ത സിനിമകളെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് അവകാശമില്ലെന്നും പറയുകയാണ് വിജയകുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends