ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യണമോ എന്ന കാര്യം അച്ഛനാണ് തീരുമാനിക്കേണ്ടത്.. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്, അത് ഏത് ഭാഷയിലാണെങ്കിലും... മമ്മൂട്ടിയ്ക്ക് ഒപ്പം എന്ന് അഭിനയിക്കുമെന്ന ചോദ്യത്തിന് മുൻപിൽ തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രണയ ജോഡിയായി മൃണാല്‍ താക്കൂര്‍ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തില്‍ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റര്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാലിപ്പോഴിതാ തെലുങ്ക് ചിത്രമായ സീതാ രാമത്തിന്റെ തമിഴ് ട്രെയിലര്‍ റിലീസ് വേദിയിൽ ദുല്‍ഖറിനെ തേടിയെത്തിയ ആ ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇനി എപ്പോഴാണ് ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. 'ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യണമോ എന്ന കാര്യം അച്ഛനാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്, അത് ഏത് ഭാഷയിലാണെങ്കിലും. അദ്ദേഹത്തോട് ഞാനത് സംസാരിച്ചിട്ടുമുണ്ട്. അതില്‍ അദ്ദേഹത്തിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























