സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്നത കാണാൻ അവകാശമുണ്ട്.. രൺവീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നിൽ സ്ത്രീകൾ ധർണ്ണ നടത്തണമെന്ന് രാം ഗോപാല്‍ വര്‍മ...'രൺബീറിന്റെ ഈ സത്യസന്ധമായ പ്രവൃത്തി നിരവധി സ്ത്രീകൾക്കും പുരുഷന്മാർക്കും ആത്മാവിഷ്ക്കാരത്തിനുള്ള ധൈര്യം പകരും! രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ

ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് മുംബൈ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴിത രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലർക്കും ആത്മാവിഷ്കാരത്തിന് പ്രചോദനമാകുമെന്ന് രാം ഗോപാൽ വർമ പറയുന്നു.
സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്നത കാണാൻ അവകാശമുണ്ട്. രൺവീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നിൽ സ്ത്രീകൾ ധർണ്ണ നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.'രൺബീറിന്റെ ഈ സത്യസന്ധമായ പ്രവർത്തി നിരവധി സ്ത്രീകൾക്കും പുരുഷന്മാർക്കും ആത്മാവിഷ്ക്കാരത്തിനുള്ള ധൈര്യം പകരും', എന്ന് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തു. വോട്ടവകാശത്തിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വന്നത് പോലെ ഒരു പുരുഷന്റെ നഗ്നത കാണുവാൻ ഇനി എത്ര കാലം കാത്തിരിക്കണം' എന്നും അദ്ദേഹം ചോദിക്കുന്നു. രൺവീറിനെതിരെയുള്ള ആരോപണങ്ങൾക്ക് വിപരീതമായി അദ്ദേഹത്തെ സ്ത്രീകളുടെ അവകാശങ്ങളുടെ പതാക വാഹകനായാണ് താൻ കാണുന്നത് എന്ന് രാം ഗോപാൽ വർമ പറയുന്നു. 'രൺവീറിനെതിരെ പ്രധിഷേധിക്കുന്നവർക്ക് മുന്നിൽ എല്ലാ സ്ത്രീകളും ധർണ്ണ നടത്തണം. പുരുഷന്മാർക്ക് സ്ത്രീകളുടെ നഗ്നത കാണാൻ അവകാശമുള്ളത് പോലെ തന്നെ സ്ത്രീകൾക്ക് പുരുഷന്മാരുടെ നഗ്നത കാണുവാനും അവകാശമുണ്ട്' രാം ഗോപാൽ വർമ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























