സിനിമയില്‍ ചാന്‍സ് ചോദിച്ചു ചോദിച്ചു ഒടുവില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ച് യുവാവ്

ഇത് സിനിമ കഥയല്ല. പത്തു കൊല്ലമായി സിനിമയില്‍ ചാന്‍സ് കിട്ടാതെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ച് യുവാവ്. എറണാകുളം പുതിയകാവ്തൃ പ്പൂണിത്തുറ ഭാഗത്താണ് ഫ്‌ലെക്‌സ് പൊന്തിയത്. ശരത് പനച്ചിക്കാട് എന്ന യുവാവാണ് ഇതിനു പിന്നില്‍. ഇദ്ദേഹം കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. പത്താം ക്ലാസ് മുതല്‍ പല സിനിമകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. എന്നിട്ടും ഇനിയും അവസരങ്ങള്‍ ശരത്തിനെ തേടിയെത്തിയിട്ടില്ല.
സിനിമാ മേഖല കൊച്ചി കേന്ദ്രീകരിച്ചതിനാലാണ് ശരത് ഫ്‌ലെക്‌സ് ബോര്‍ഡ് തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ചത്. നാല് പതിറ്റാണ്ടു മുന്‍പ് സമാന രീതിയില്‍ പത്രപരസ്യം നല്‍കിയ മമ്മൂട്ടിയാണ് ഇദ്ദേഹത്തിന്റെ പ്രചോദനം. മറ്റുള്ളവര്‍ കളിയാക്കുന്നതിലൊന്നും ശരത്തിനു വിഷമമില്ല എന്ന് പറയുന്നു. സ്വന്തം പേരും, ഫോട്ടോയും, ഫോണ്‍ നമ്ബറും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇത് കണ്ടെങ്കിലും ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിലാണ് ശരത്.
https://www.facebook.com/Malayalivartha

























