Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രമിന്റെ 400 കോടിയുടെ വിജയത്തിന് പിന്നാലെ അമേരിക്കയിലേക്ക് പറന്ന് കമല്‍ഹാസന്‍! . സംവിധായകന്‍ ശങ്കറിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നു...

28 JULY 2022 08:11 AM IST
മലയാളി വാര്‍ത്ത

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി പുറത്തുവന്ന വിക്രം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് തിയേറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. 50 ദിവസത്തിലധികമായി തിയ്യറ്ററുകളില്‍ ഓടുന്ന ചിത്രം ആഗോള തലത്തില്‍ നേടിയത് 400 കോടി രൂപയാണ്. തിയേറ്ററിലെ ഓളം പോലെ തന്നെ ചിത്രത്തിന് ഒ.ടി.ടിയിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തിനും അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ക്കുമായി താരം അമേരിക്കയിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശങ്കറിനോടൊപ്പം വീണ്ടും ഒരുമിക്കുന്ന ഇന്ത്യന്‍ 2വിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കുന്നതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് കമല്‍ അമേരിക്കയിലെത്തിയത്.

മൂന്നാഴ്ചയോളം കമല്‍ യുഎസിലുണ്ടാവും. ഇന്ത്യന്‍ 2 സെപ്തംബറില്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ആദ്യത്തോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും. 2017ലാണ് ചിത്രം പ്രഖ്യാപിച്ചത്. 2019ല്‍ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നതിന് മുമ്പ് സിനിമാ സെറ്റിലെ ക്രെയിന്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് മൂന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ചിത്രം വൈകിയിരുന്നു.

വിക്രമിന്റെ വിജയത്തിന് പിന്നാലെ വീണ്ടും ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. കമല്‍ഹാസനെ കൂടാതെ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത്, സിദ്ധാര്‍ത്ഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മരിച്ചിരുന്നു. നിര്‍മാണ കമ്പനി യായ ലൈക്കാ പ്രൊഡക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends