നിവിൻ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ഉൾപ്പടെ നിരവധിപ്പേർ ആശംസയുമായി രംഗത്ത്! ദുൽഖറിന്റെ പിറന്നാൾ ആഘോഷമാക്കി സിനിമാലോകം

ജൂലൈ 28നാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ദുൽഖർ സൽമാന്റെ പിറന്നാൾ. സുഹൃത്തുക്കളും വീട്ടുകാരും ആരാധകരുമെല്ലാം ചേർന്ന് ഏറെ ഗംഭീരമായാണ് താരത്തിന്റെ ജന്മദിനം ഇന്ന് ആഘോഷിക്കുന്നത്. 'സീതാരാമം' എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിൽ ആണ് ഇപ്പോൾ ദുൽഖർ. അതേസമയം താരത്തിന്റെ പിറന്നാൾ ഒന്നടങ്കം ആഘോഷമായിക്കിയിരിക്കുകയാണ് സഹതാരങ്ങളും. നിവിൻ പോളി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ഉൾപ്പടെ നിരവധിപ്പേരാണ് ദുൽഖറിന് ആശംസയുമായി എത്തിയിരിക്കുന്നത്. 'ജന്മദിനാശംസകൾ സഹോദരാ! സീതാരാമത്തിനും വരാനിരിക്കുന്ന വർഷങ്ങൾക്കും എല്ലാ ആശംസകളും! നിങ്ങൾ എന്നും ഉയരത്തിൽ പറക്കുന്നത് കാണാൻ കാത്തിരിക്കുകയാണെന്ന് പൃഥ്വി കുറിച്ചു. ബാംഗ്ലൂർ ഡെയ്സിലെ ചിത്രത്തിനൊപ്പമാണ് നിവിന്റെ പിറന്നാൾ ആശംസകൾ. നടന്റെ പിറന്നാളുമായി ബന്ധപ്പെട്ട് രസകരമായ ഒരു കുറിപ്പാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്. 'ഡിക്യൂ ബോയ് (ദുൽഖർ സൽമാൻ) നിങ്ങൾ എനിക്ക് എങ്ങനെയാണ് എന്ന് വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല. നിങ്ങളുടെ വാപ്പച്ചിയുടെ ഫാൻ ബോയ് ആയിരുന്നു, ഇപ്പോഴും എന്നും അത് ഉണ്ടായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും ഒരു നടൻ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഒരു സുഹൃത്ത് എന്ന നിലയിൽ, ഒരു മികച്ച മനുഷ്യൻ എന്ന നിലയിൽ. സിനിമ, കുടുംബം, എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും എനിക്ക് വേണ്ടിയുള്ള ടോപ്പ് ലിസ്റ്റിൽ നിങ്ങളുണ്ട്. സർവ്വശക്തൻ നിങ്ങൾക്ക് എപ്പോഴും ജീവിതത്തിലെ ഏറ്റവും മികച്ചത് നൽകട്ടെ. ഡിക്യു ബോയ് ജന്മദിനാശംസകൾ. നിറയെ സ്നേഹാശംസകളുമായി നിങ്ങളുടെ സ്വന്തം ചാക്കോ മാഷ്' കുഞ്ചാക്കോ ബോബൻ കുറിച്ചു.
https://www.facebook.com/Malayalivartha

























