Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.. കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്.. ഇനി വിചാരണ ആരംഭിക്കും... പ്രോസിക്യൂഷനാണ് അതിജീവിതയ്ക്ക് വേണ്ടി കേസ് നടത്തുക... തുറന്ന് പറഞ്ഞ് അഡ്വ മിനി

28 JULY 2022 01:52 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ കേസിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചേക്കില്ലെന്ന ആശങ്കയിലായിരുന്നു ജനങ്ങളെന്നും എന്നാൽ നിലവിൽ ആ സാഹചര്യം മാറിയെന്നും പറയുകയാണ് അഡ്വ ടിബി മിനി. എട്ടാം പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്ന് കേസിനെ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. ഹൈക്കോടതിയെ പോലും തെറ്റിധരിപ്പിക്കുന്ന നിലയിൽ ഉണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരു ശതമാനം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കേസിൽ പ്രധാനമായും മൂന്ന് കാര്യങ്ങൾക്കാണ് താൻ അതിജീവിതയ്ക്ക് വേണ്ടി പോരാടിയത്. ഒന്ന് കേസ് അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുക,രണ്ട് കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്നതായിരുന്നു ,സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെയ്ക്കുകയെന്നതായിരുന്നു മൂന്നാമത്തെ ആവശ്യം. ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞു'. 'കേസിൽ ഹൈക്കോടതിയിലെ ജഡ്ജിമാരെ അടക്കം തെറ്റിധരിപ്പിച്ചിരിക്കുന്ന രീതിയിലുണ്ടായിരുന്ന പല ഘടകങ്ങളേയും ശരിയായ രീതിയിലേക്ക് കൊണ്ടുവരാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കേസിൽ അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ വരെ ഗൂഢാലോചന ഉണ്ടായി'. 'ഈ കേസ് അന്വേഷിച്ച സന്ധ്യ ഐപിഎസ് ഉൾപ്പെടെയുള്ളവരുടെ പേര് വെച്ച് കൊണ്ട് 2017 ൽ പ്രത്യേക വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി ദിലീപിന്റെ സഹോദരന്റെ ഫോണിലേക്ക് ഷോൺ ജോർജ് എന്നയാൾ അയച്ച സംഭവമുണ്ടായി. അക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇപ്പോൾ കേസ് കൊടുത്തിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്'. 'ഇത്തരത്തിൽ പ്രതിയുടെ ഭാഗത്ത് നിന്ന് കേസ് അട്ടിമറിക്കാൻ നിരവധി ശ്രമങ്ങളാണ് ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകളിൽ കൃത്രിമം നടത്താൻ ഉള്ള ശ്രമം ഉണ്ടാകുന്നു.

അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെ ഗൂഢാലോചന നടത്തുന്നു, എന്നിങ്ങനെയുള്ള നിരവധി ക്രിമിനൽ ഗൂഢാലോചനകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്'. നടി ആക്രമിക്കപ്പെട്ട കേസിൽ ചില കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരങ്ങൾ തുറന്നിട്ട് കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഇനി വിചാരണ ആരംഭിക്കും. പ്രോസിക്യൂഷനാണ് അതിജീവിതയ്ക്ക് വേണ്ടി കേസ് നടത്തുക. അതിജീവിതയെ സംബന്ധിച്ച് അവർക്ക് സ്വീകാര്യനായിട്ടുള്ള അഭിഭാഷകനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്'. 'അതിജീവിതയ്ക്കായി അഡ്വ അജകുമാറാണ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിതനായിരിക്കുന്നത്. അദ്ദേഹത്തിനെ സഹായിക്കാനായി കേസിൽ അഡ്വ സുനിലും ഉണ്ടാകും. കേസിൽ ഇനിയങ്ങോട്ട് ശരിയായ രീതിയിലുള്ള വിചാരണ നടക്കാനുള്ള കാര്യങ്ങളാണ് നടത്തിയിരിക്കുന്നത്. കൃത്യമായ വിചാരണ നടപടികളാണ് വിചാരണ കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അഡ്വ മിനി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends