Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്... നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു... ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല.. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു.. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തു; പത്ത് ദിവസത്തോളം ആശുപത്രിയില്‍... തുറന്ന് പറഞ്ഞ് സുബി

28 JULY 2022 03:45 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് സുബി. കോമഡികളിലൂടെ ആരാധകരുടെ മനസ്സിൽ വളരെ പെട്ടന്നായിരുന്നു താരം ഇടംപിടിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില വെല്ലുവിളികളേയും ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ചും തുറന്നുപറയുകയാണ് സുബി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.. 'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് 'വര്‍ക് ഷോപ്പില്‍' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. തനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിയ്ക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും ഇല്ലെന്നാണ് സുബി പറയുന്നത്. അതുകൊണ്ടാണ് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതെന്നും സുബി പറയുന്നു. പിന്നാലെ തനിക്ക് സംഭവിച്ച കാര്യങ്ങളും താരം വ്യക്തമാക്കുന്നു. ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്.

നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കില്‍ അതിലൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ലെന്നാണ് സുബി പറയുന്നത്. വര്‍ക്ക് ഒഴിവാക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സുബി പറയുന്നു. പൈസയ്ക്ക് വേണ്ടിയല്ലെന്നും വെറുതെ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നും താരം പറയുന്നുണ്ട്. കൊറോണക്കാലത്ത് കുറേക്കാലം വീട്ടില്‍ ഇരുന്ന് മടുത്തിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ആ സമയത്ത് മരുന്നോ ഭക്ഷണമോ താന്‍ ശ്രദ്ധിക്കില്ലെന്നും താരം പറയുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചാല്‍ പോലും താന്‍ കഴിക്കാറില്ലെന്നും തോന്നുമ്പോള്‍ മാത്രമാണ് കഴിക്കുന്നതെന്നും സുബി പറയുന്നു. എന്നാല്‍ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി.

കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞുവെന്നാണ് താരം പറയുന്നത്. അതുകാരണം സുബി പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. മഗ്‌നീഷ്യം ശരീരത്തില്‍ കയറ്റുന്നത് വലിയ പ്രശ്നമല്ലെങ്കിലും പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണെന്നാണ് താരം പറയുന്നത്. ഇതിന് പുറമെ പാന്‍ക്രിയാസില്‍ കല്ല് ഉണ്ടെന്നും പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ലെന്നും സുബി പറയുന്നു. എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ പ്രശ്നമായേക്കാം എന്നും താരം പറയുന്നുണ്ട്. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കേണ്ടി വരും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ലെന്നും ഇനി മുതല്‍ അതും ശ്രദ്ധിക്കണമെന്നും സുബി പറയുന്നു.എന്തായാലും താന്‍ ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് സുബി പറയുന്നത്. തന്റെ ഉഴപ്പായിരുന്നു എല്ലാത്തിനും കാരണമെന്നും സുബി പറയുന്നു. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിച്ചിരുന്നതെന്നും സുബി പറയുന്നു. എന്നാല്‍ ഇനി അങ്ങനെയുള്ള ശീലങ്ങള്‍ എല്ലാം മാറ്റി എടുക്കണമെന്നാണ് സുബിയുടെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (24 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (25 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (33 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends