മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലും; എന്റെ അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല.. ആ നല്ല ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമം! തുറന്ന് പറഞ്ഞ് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറും ആരാധകരുടെ ഇഷ്ട താരമാണ്. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എം.ജി ശ്രീകുമാറെങ്കിൽ ഭാര്യ ലേഖ യുട്യൂബ് ചാനലുമായി സജീവമാണ്. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്. 2000 ലാണ് ഇരുവരും വിവാഹിതരാകുന്നത്. അതിന് മുമ്പ് ലിവിങ് റിലേഷനിൽ ആയിരുന്നു.ഇപ്പോഴിതാ കർക്കിട വാവ് ദിനത്തിൽ ഹൃദയ സ്പർശിയായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രീലേഖ.
ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവർ മരിച്ച് കഴിയുമ്പോൾ കണക്ക് തീർക്കൽ പോലെ ബലിയിടുന്നുവെന്നാണ് ലേഖ ശ്രീകുമാർ കുറിച്ചിരിക്കുന്നത്. ജീവിച്ച് ഇരിക്കുബോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം.' 'മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലും. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ബലിയിടൽ ചടങ്ങുകൾ. എനിക്ക് അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല. ആ നല്ല ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമം' എന്നാണ് ലേഖ കുറിച്ചത്. ലേഖയെപ്പോലെ തന്നെ എം.ജി ശ്രീകുമാറിന്റേയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ലേഖയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സമാനമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























