വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി നടി പ്രിയങ്ക ചോപ്രയും, നിക് ജൊനാസും

വാടകഗര്‍ഭപാത്രത്തിലൂടെ നടി പ്രിയങ്ക ചോപ്ര അമ്മയായത് ഈ വര്‍ഷം ജനുവരി 22-നായിരുന്നു. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് നല്‍കിയ പേര്.ഇപ്പോഴിതാ മകളുമായി അധികം പ്രായ വ്യത്യാസം ഇല്ലാതെ രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണ് ഗായകൻ നിക് ജൊനാസും പ്രിയങ്കയും. വാടക ഗർഭത്തിലൂടെ മാത്രമേ കുഞ്ഞിന് ജന്മം നൽകുകയുള്ളുവെന്ന് ഇരുവരും വ്യക്തമാക്കിട്ടുണ്ട്.
തന്റെ സഹോദരങ്ങളുടെ മക്കൾ തമ്മിൽ ആത്മബന്ധം ഉണ്ടാകുവാൻ കുട്ടികൾ തമ്മിൽ വലിയ പ്രായവ്യത്യാസം പാടില്ലെന്നാണ് നിക്കിന്റെ കാഴ്ചപ്പാട്. ഇക്കാര്യം പ്രിയങ്ക ചോപ്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിക്കിന്റെ സഹോദരൻ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെൺമക്കളാണ്. മറ്റൊരു സഹോദരൻ ജോ ജൊനാസിനും ഭാര്യ സോഫി ടേണറിനും ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha

























