Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതികളുടെ നിലപാട് അതിജീവിതയെ ഏറെ വേദനിപ്പിക്കുന്ന സ്ഥിതിയിലായിട്ടുണ്ട്... നമ്മുടെ ഈ സംവിധാനത്തിൽ കോടതികളെയാണ് ഇരയെ സംബന്ധിച്ച് ആശ്രയിക്കാനുള്ളത്... അതിജീവിതയുടെ മാനസികാവസ്ഥ മനസിലാക്കാൻ പോലും കോടതികൾ തയ്യാറാവുന്നില്ല... ചെറിയൊരു വേദന പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മുടെ സമൂഹത്തിലെ അതിജീവിതമാർ എത്തിച്ചേർന്നിട്ടുണ്ടാകുക... തുറന്നടിച്ച് അഡ്വ മിനി

29 JULY 2022 01:31 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ വെള്ള പൂഷനെത്തിയ ശ്രീലേഖയുടെ തുറന്ന് പറച്ചിൽ വിവാദം ഉണ്ടാക്കിയ പുകിലൊന്നും ചെറുതല്ല. ജനങ്ങൾ തെരുവിലിറങ്ങേണ്ട അവസ്ഥവരെയുണ്ടായി. കാവ്യ മാധവനെയും മഞ്ജു വാര്യരെയും അടക്കം 104 സാക്ഷികളെ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചതിന് പിന്നാലെ ദിലീപിനെയും അതിജീവിതയെയും സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ തീർത്തും നിർണായകമാണ്. ഇപ്പോഴിതാ പ്രതികൾക്ക് അനുകൂലമായിട്ടുള്ള സിസ്റ്റം ആണ് നിലനിൽക്കുന്നതെന്നും അതി ജീവിതളോട് സൗഹാർദപരമായ അന്തരീക്ഷം കോടതികളിൽ ഉണ്ടാകണമെന്നും പറയുകയാണ് അഡ്വ ടിബി മിനി.

അഡ്വ മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഇനിയുള്ള വിചാരണ നടപടികളിൽ എല്ലാം അതിജീവിത പ്രോസിക്യൂട്ടറെ അസിസ്റ്റ് ചെയ്യുകയോ സഹയാത്രിക ആവുകയോ ചെയ്യും. സൂക്ഷ്മമായ നിരീക്ഷണവും ഇടപെടലും അതിജീവിതയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. പ്രോസിക്യൂഷൻ കേസ് ശരിയായ രീതിയിൽ നടത്തുന്നുണ്ടെന്ന വിശ്വാസത്തിലായിരുന്നു അതിജീവിത ഈ കേസിൽ മുന്നോട്ട് പോയത്. ഇപ്പോഴും ആ വിശ്വാസത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ കേസിൽ അതിജീവിതയുടെ ഭാഗത്ത് നിന്ന് സൂഷ്മമായ ഇടപെടൽ ഉണ്ടായിട്ടില്ലേങ്കിൽ കേസ് വളരെ ലാഗ് ചെയ്ത് പോകാനുള്ള സാധ്യത ഉണ്ട്. ആ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഇടപെടൽ'. 'കോടതികളുടെ നിലപാട് അതിജീവിതയെ ഏറെ വേദനിപ്പിക്കുന്ന സ്ഥിതിയിലായിട്ടുണ്ട്. കാരണം നമ്മുടെ ഈ സംവിധാനത്തിൽ കോടതികളെയാണ് ഇരയെ സംബന്ധിച്ച് ആശ്രയിക്കാനുള്ളത്. അതിജീവിതയുടെ മാനസികാവസ്ഥ മനസിലാക്കാൻ പോലും കോടതികൾ തയ്യാറാവുന്നില്ല.ചെറിയൊരു വേദന പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മുടെ സമൂഹത്തിലെ അതിജീവിതമാർ എത്തിച്ചേർന്നിട്ടുണ്ടാകുക.

അതിന് ആക്കും കൂട്ടുന്ന തരത്തിൽ കോടതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിക്ടിം പ്രണ്ട്ലി അല്ലാത്ത സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നല്ല. പ്രതികൾക്ക് അനുകൂലമായിട്ടുള്ള സി സ്റ്റം ആണ് നിലനിൽക്കുന്നത്, അതി ജീവിതളോട് സൗഹാർദപരമായ അന്തരീക്ഷം കോടതികളിൽ ഉണ്ടാകണം', അഡ്വ മിനി പറഞ്ഞു. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റ‍ഡിയിൽ ഇരിക്കെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി വാക്കാൽ അല്ല പറയേണ്ടതെന്നും ചർച്ചയിൽ അഡ്വ മിനി വ്യക്തമാക്കി. 195 അനുസരിച്ച് മെമ്മറി കാർ‍ഡ് പരിശോധനയ്ക്ക് അയക്കാൻ പ്രോസിക്യൂഷൻ നൽകിയ ഫോർവേഡ് നോട്ടിൽ ഹൈക്കോടതി കൃത്യമായി പറയുന്നുണ്ട്. കോടതിയുടെ ഉള്ളിലിരിക്കുന്ന ഡോക്യുമെന്റ് അന്വേഷിക്കുന്നത് സംബന്ധിച്ച് കോടതിയൊരു ബാർ വെച്ചിട്ടുണ്ട്. വിചാരണ കോടതിയാണ് ആ സംഭവത്തിൽ പരാതി കൊടുക്കേണ്ടത്'. 'വെറുതേ പോയി ഫോൺ അന്വേഷിച്ച് കണ്ടുപിടിക്കൂവെന്ന് പോലീസിനോട് കോടതി പറഞ്ഞ് കഴിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അക്കാര്യത്തിൽ അന്വേഷണം നടത്താൻ സാധിക്കില്ല.

പ്രത്യേകിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ.ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നതിൽ കോടതിക്ക് എന്താണ് തടസം? കോടതി പറഞ്ഞതാണ് താനല്ല ആ വീഡിയോ കണ്ടതെന്ന്. പിന്നെ കോടതി എന്തുകൊണ്ട് ഇക്കാര്യത്തിൽ പരാതിക്കാരി ആകുന്നില്ല' . 'മെമ്മറി കാർഡിനെ സംബന്ധിച്ചുള്ള അന്വേഷണത്തിനുള്ള തടസം നീക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണം. കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അവർ കൃത്യമായി എഴുതി നൽകണം. കോടതിയിൽ നിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകുമെന്ന്. കോടതിക്ക് സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാമെന്നിരിക്കെ കോടതി അത് ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കേണ്ടി വരുന്നത്'. 'ശരിയായ അന്വേഷണവും വിചാരണയും നടക്കണമെന്നത് മാത്രമാണ് അതിജീവിതയുടെ ആവശ്യം. വിചാരണ പാളിപ്പോകുന്നത് അന്വേഷണം ശരിയായ രീതിയിൽ നടക്കാതിരിക്കുമ്പോഴാണ്.

കുറേ കാര്യങ്ങൾ ഇപ്പോഴും ഈ കേസിനെ സംബന്ധിച്ച് പൂർത്തീകരിക്കേണ്ടതുണ്ട്. വിചാരണ തുടങ്ങി കഴിഞ്ഞ ശേഷം കുറച്ച് കൂടെ തെളിവുകൾ ഉണ്ട് എന്ന് പറഞ്ഞ് കോടതിയിലേക്ക് കയറി ചെല്ലാൻ സാധിക്കില്ല'. 'അന്വേഷണ ഉദ്യോഗസ്ഥർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് തുടരന്വേഷണത്തിൽ ധാരാളം തെളിവ് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഈ കേസിലെ ഏറ്റവും വലിയ പ്രശ്നം തുടക്കം മുതൽ കേസിലെ എല്ലാ കാര്യങ്ങളും ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആണെന്ന് തെറ്റിധരിക്കപ്പെട്ടതാണ്. ഇൻ ക്യാമറ പ്രൊസീഡിംഗ്സ് അല്ലാത്ത സമയത്ത് പോലും അതുകൊണ്ട് തന്നെ മാധ്യമങ്ങൾ അടക്കം
കോടതി നടപടികളിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിച്ചില്ല'. 'ഇൻ ക്യാമറ പ്രൊസിഡിംഗിസിന്റെ മറവിൽ കേസിൽ പല അട്ടിമറികളും നടന്നതായി അതിജീവിത വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കേസിൽ സ്വന്തം അഭിഭാഷകരെ നിയമിച്ചത്. ഇനി കേസ് നടപടികളിൽ എല്ലാം നടിയുടെ അഭിഭാഷകരും കോടതിയിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അതിജീവിതയ്ക്കും കോടതിയിൽ പോകാൻ സാധിക്കുമെന്നും അഡ്വ മിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends