Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ് തന്നെ... ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പന് മികച്ച പ്രതികരണം; ഏറ്റെടുത്ത് ആരാധകർ

29 JULY 2022 02:51 PM IST
മലയാളി വാര്‍ത്ത

ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനായ ചിത്രം 'പാപ്പന്‍' തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായ പാപ്പന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവാണ് പാപ്പന്‍ എന്ന പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു ഇടവേളയക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു, മകന്‍ ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ഒന്നിക്കുന്നു, നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി-സുരേഷ് ഗോപി കോംബോ തുടങ്ങി നിരവധി സവിശേഷതകളുമായാണ് പാപ്പന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പാപ്പന്‍ എന്നാല്‍ മെമ്മറീസിന്റെ അച്ഛനായിട്ട് വരുമെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. സുരേഷ് ഗോപിയെ മാത്രം ആശ്രയിച്ചല്ല കഥ മുന്നോട്ട് പോകുന്നതെന്നും ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിന് വേണ്ട എല്ലാ ചേരുവയും പാപ്പനിലുണ്ടെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

അതേസമയം, ചിത്രത്തിന് സമ്മിശ്ര അഭിപ്രായം പറയുന്നവരുമുണ്ട്. ചിത്രത്തിലെ ട്വിസ്റ്റ് ഊഹിക്കാന്‍ സാധിക്കുമെന്നും ജോഷിയുടെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്താല്‍ ശരാശരി മാത്രമാണ് പാപ്പനെന്നും പ്രേക്ഷകര്‍ പറയുന്നു. ആദ്യ പകുതിയില്‍ കുറച്ച് ലാഗ് തോന്നിപ്പിക്കുന്നുവെന്നും രണ്ടാം പകുതി മെച്ചപ്പെട്ടതാണെന്നും അഭിപ്രായമുണ്ട്. മാസ് പ്രതീക്ഷിച്ച് പോകുന്നവര്‍ നിരാശപ്പെടുമെന്നും ചിത്രം ക്ലാസ് ആണെന്നുമാണ് പൊതുവെയുള്ള അഭിപ്രായം. സുരേഷ് ഗോപിയുടെ സ്‌ക്രീന്‍ പ്രസന്‍സാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ടീമിനെ പ്രശംസിക്കുന്നവരും ഏറെയാണ്. 'പൊറിഞ്ചു മറിയം ജോസി'ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആര്‍ജെ ഷാനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends