നിങ്ങള്‍ പുലി അല്ല സിംഹമാണ്... നിങ്ങള്‍ ആണ് മമ്മൂക്ക നമ്മുടെ മലയാളസിനിമയുടെ പുലി; ഹാപ്പി ടൈഗര്‍ ഡേ എന്ന് മമ്മൂക്ക.. പോസ്റ്റ് വൈറൽ

ദിവസം കഴിയുന്തോറും പ്രായം പിന്നോട്ടാണ് മമ്മൂട്ടിക്ക്. പ്രായം എത്രയായാലും മമ്മൂട്ടിയുടെ സൗന്ദര്യത്തിന് മങ്ങലേല്‍ക്കുന്നില്ല. വേറിട്ട ലുക്കുകളില്‍ പലപ്പോഴായി മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. രാജ്യാന്തര കടുവാ ദിനമായ ഇന്ന് ഹാപ്പി ടൈഗര്‍ ഡേ എന്ന ക്യാപ്ഷനോടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂക്ക. എന്നാല്‍ നിരവധി പേരാണ് ഈ പോസ്റ്റിനടിയില്‍ കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ പുലി അല്ല സിംഹമാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. യവന്‍ പുലിയാണ് കേട്ടോ എന്നും നിങ്ങള്‍ ആണ് മമ്മൂക്ക നമ്മുടെ മലയാളസിനിമയുടെ പുലി എന്നും ഒരു പുലി മറ്റൊരു പുലിക്ക് ആശംസകള്‍ നേരുന്നുവെന്നും കമന്റുകള്‍ വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























