ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു... മനുഷ്യനെന്ന നിലയിൽ ആർക്കായാലും തോന്നുന്നൊരു കാര്യമാണ്... നല്ലൊരു സിനിമ കണ്ട അനുഭവമാണ് എനിക്കിപ്പോൾ! ഷോ കണ്ടിറങ്ങിയ രാധിക പറഞ്ഞതിങ്ങനെ...

അത്ര വേഗത്തിൽ പ്രവചിക്കാനാവാത്ത ഒരു കഥയും പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്ന വൈകാരിക മുഹൂർത്തങ്ങളൊക്കെയുള്ള വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ത്രില്ലർ ചിത്രമാണ് സുരേഷ് ഗോപി- ജോഷി ടീമിന്റെ ‘പാപ്പൻ’. സുരേഷ് ഗോപിയ്ക്കൊപ്പം മകൻ ഗോകുലും മികച്ച വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തിയറ്ററിൽ പാപ്പൻ കാണാൻ എത്തിയ രാധികയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സിക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം. ഈശ്വരനോട് ഒത്തിരി നന്ദി. ജോഷി സാറിന്റെ ചിത്രത്തിൽ ഗോകുലിന് എത്താൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്. വളരെയധികം സന്തോഷവും അതോടൊപ്പം എക്സൈറ്റഡുമാണ്. ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു. മനുഷ്യനെന്ന നിലയിൽ ആർക്കായാലും തോന്നുന്നൊരു കാര്യമാണ്. നല്ലൊരു സിനിമ കണ്ട അനുഭവമാണ് എനിക്കിപ്പോൾ. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം. എല്ലാവരോടും സ്നേഹമെന്നും ഷോ കണ്ടിറങ്ങിയ രാധിക പറഞ്ഞു.
https://www.facebook.com/Malayalivartha


























