പ്രേക്ഷകന് ആശയക്കുഴപ്പം! ക്ലൈമാക്‌സിൽ മാറ്റം വരുത്തി മഹാവീര്യർ.. പുതിയ ക്ലൈമാക്‌സോടെ ചിത്രം പ്രദർശനം തുടരുന്നു..

ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ഒരു കോർട്ട് റൂം-ഫാന്റസി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയതാണ്. ചിത്രം മികച്ച പ്രതികരണത്തോടെ തന്നെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലെെമാക്‌സിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകന് ചെറിയൊരു ആശയക്കുഴപ്പം വന്നതോടെയാണ് ക്ലൈമാക്‌സിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ ക്ലൈമാക്‌സോടെയാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്‌മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ് , ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻപോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമിച്ചത്. വ്യത്യസ്‌തമായൊരു വേഷപ്പകർച്ചയിൽ നിവിൻ പോളിയെത്തുന്ന 'മഹാവീര്യർ' പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിലുൾപ്പെടുന്ന ഫാന്റസി ചിത്രമാണ്.
https://www.facebook.com/Malayalivartha


























