ഗർഭിണിയായ ആലിയ ഷൂട്ടിങ്ങിനിടെ നേരിട്ടത് കടുത്ത വെല്ലുവിളികൾ; താരത്തിന്റെ തുറന്ന് പറച്ചിൽ ഇങ്ങനെ...

താര കുടുംബങ്ങളില്‍ നിന്ന് സിനിമയിലെത്തിയ ആലിയയും രണ്‍ബീറും വിവാഹിതരായത് ഈ വര്‍ഷം ഏപ്രില്‍ 14-നായിരുന്നു. നീണ്ട അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മാസം മുമ്പ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
ഹാര്‍ട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. ഇപ്പോഴിതാ ഷൂട്ടിംഗിനിടെ ഗർഭിണിയായിരുന്നപ്പോൾ നേരിട്ട വെല്ലുവിളികൾക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.... എന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രവും ആക്ഷന്‍ ചിത്രവുമാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗര്‍ഭിണി ആയതിനാല്‍ എനിയ്ക്ക് കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു, പക്ഷേ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം അനായാസമാക്കി. എന്നെ അവര്‍ നന്നായി പരിചരിച്ചു.
എനിക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു. അതിന് ഞാന്‍ എന്നും നന്ദിയുള്ളവളായിരിക്കും. പ്രത്യേകിച്ച് ലണ്ടനിലെ ഷൂട്ടിങ് ദിവസങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. അന്ന് എനിക്ക് വീട്ടില്‍ പോകാന്‍ എപ്പോഴും തോന്നും. എങ്ങനെയോ പിടിച്ച് നില്‍ക്കുയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ആലിയ തന്നെ നിര്‍മിച്ച ഡാര്‍ലിങ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha


























