Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ 2006 ലെ സെക്ഷന്‍ 53 പ്രകാരം ജനങ്ങളെ മിസ് ലീഡ് ചെയ്യുന്ന പരസ്യങ്ങള്‍ ചെയ്താല്‍ തീർച്ചയായും നിങ്ങള്‍ അകത്ത് കിടക്കേണ്ടി വരും! ഇതിലൊരു വലിയ ചതി ഒളിഞ്ഞ് കിടപ്പുണ്ട്... ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റിയ സിനിമാ നടീ-നടന്മാരേയും സ്പോർട് താരങ്ങളേയുമൊക്കെയാണല്ലോ പരസ്യത്തിന് വേണ്ടി മോഡലുകളായി തിരഞ്ഞെടുക്കുന്നത്... മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കിൽ! തുറന്നടിച്ച് ബൈജു കൊട്ടാരക്കര

02 AUGUST 2022 02:04 PM IST
മലയാളി വാര്‍ത്ത

ആരാണീ ബൈജു കൊട്ടാരക്കര? കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പലരും ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബൈജു കൊട്ടാരക്കര. യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ സിനിമാരംഗത്തെ പലരും പ്രതികരിക്കാൻ മടികാണിച്ചിരുന്നു. പക്ഷേ, ആ സമയത്തെല്ലാം ചാനൽ സ്റ്റുഡിയോകളിൽ ഓടിനടന്ന് ദിലീപിനെതിരെ സംസാരിക്കാൻ മുൻനിരയിലുണ്ടായിരുന്നത് ബൈജുവായിരുന്നു. ഇപ്പോൾ സ്വന്തം ചാനലിലൂടെയും താരം തന്റേതായുള്ള അഭിപ്രായങ്ങൾ പറയാറുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര. മായം കലർന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയ കറി പൗഡറുകളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബൈജു കൊട്ടാരക്കരയുടെ വിമർശനം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

മഞ്ജു വാര്യർ നല്ല നടിയാണെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് വാങ്ങിച്ച ആളാണ്. അതുപോലെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും നേടി. നല്ല ഡാന്‍സറുമാണ്. ഇതൊക്കെ അറിയാവുന്ന ഒരുപാട് ആരാധകരും താരത്തിനുണ്ട്. പക്ഷെ ഈ മഞ്ജുവിനെ നിർത്തി മുതലെടുപ്പ് നടത്തുന്ന ഒരുപാട് പരസ്യക്കമ്പനികളുണ്ട്. അതിന് നിന്നുകൊടുത്ത മഞ്ജു വാര്യറാണ് ഏറ്റവും വലിയ കുഴപ്പം കാണിച്ചതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. പരസ്യങ്ങളില്‍ മോഡലായി നില്‍ക്കുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ ഇതിലൊരു വലിയ ചതി ഒളിഞ്ഞ് കിടപ്പുണ്ട്. ജനങ്ങളുടെ മനസ്സില്‍ കയറിപ്പറ്റിയ സിനിമാ നടീ-നടന്മാരേയും സ്പോർട് താരങ്ങളേയുമൊക്കെയാണല്ലോ പരസ്യത്തിന് വേണ്ടി മോഡലുകളായി തിരഞ്ഞെടുക്കുന്നത്.

ബാക്കിയുള്ള ആളുകളെ വെക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇവരുടെ പരസ്യത്തിനായിരിക്കും. മഞ്ജു വാര്യർ വന്ന് കിച്ചണ്‍ ട്രഷർ നന്നായിരിക്കുന്നു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് അത് വാങ്ങാന്‍ തോന്നും. ചില സ്ത്രീകളൊക്കെ പറയും നമ്മുടെ മഞ്ജു വാര്യറൊക്കെ ഉപയോഗിക്കുന്നതല്ലേ നല്ലതായിരിക്കുമെന്നും. എന്നാല്‍ മഞ്ജു വാര്യർ തന്നെ അറിയേണ്ട കാര്യമുണ്ട്. താന്‍ മോഡലായ കറി പൗഡറില്‍ മായം കലർന്നിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യ നില മോശമാക്കുന്ന വസ്തുക്കളാണ് കറി പൌഡറുകളിലുള്ളത്. അത് ഏതെങ്കിലും ഒരു കമ്പനിയുടേത് മാത്രമല്ല. വേറേയും കുറേയുണ്ട്. കേരളത്തിലെ ഭക്ഷ്യ സുരക്ഷ വകുപ്പാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നാണ് ഈ വിവരം പുറത്ത് വരുമ്പോള്‍ സർക്കാർ പറയുന്നത്. പാവപ്പെട്ടവർ വില്‍ക്കാന്‍ വെച്ച നാരങ്ങാ മിഠായി, അച്ചാർ എന്നിവയിലൊക്കെ ആയിരിക്കും ചില ഉദ്യോഗസ്ഥരുടെ നോട്ടം. അവിടുന്നു എന്തെങ്കിലുമൊക്കെ കൈക്കൂലി കിട്ടുകയുള്ളു. എന്നാല്‍ ആരും ഇതുപോലുള്ള കോർപ്പറേറ്റ് ഭീമന്‍മാരെ തൊടില്ല. ജനങ്ങളെ അക്ഷരാർത്ഥത്തില്‍ പറ്റിച്ചിട്ടും മുഖ്യധാര മാധ്യമങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല. അവർക്കെല്ലാം കോടിക്കണക്കിന് രൂപയാണ് കിട്ടുന്നത്.

രാഷ്ട്രീയക്കാരാവട്ടെ തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ സമീപിക്കുന്നത് ഇങ്ങനെയുള്ള കോർപ്പറേറ്റ് ഭീമന്‍മാരേയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള വിഷം ആർക്ക് കലക്കി കൊടുത്താലും അവർക്ക് പ്രശ്നമില്ല. ഏറ്റവും കൂടുതല്‍ ക്യാന്‍സർ രോഗികളുള്ള നാടാണ് കേരളം. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച കേരള ക്യാന്‍ എന്ന പരിപാടിയിലും പരസ്യ മോഡല്‍ മഞ്ജു വാര്യറാണ്. ഈ ക്യാന്‍സർ ഉണ്ടാക്കുന്ന മരുന്ന് എന്ന് പറയുന്നത് താന്‍ അഭിനയിക്കുന്ന കറി പൗഡറാണെന്ന് മഞ്ജു വാര്യർ മനസ്സിലാക്കണം. ജനങ്ങളെ മിസ് ലീഡ് ചെയ്യിക്കുന്നതിന് കേസെടുക്കാനും വകുപ്പുണ്ടെന്ന കാര്യം മഞ്ജു വാര്യർ മനസ്സിലാക്കണം. ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ 2006 ലെ സെക്ഷന്‍ 53 പ്രകാരം ജനങ്ങളെ മിസ് ലീഡ് ചെയ്യുന്ന പരസ്യങ്ങള്‍ ചെയ്താല്‍ തീർച്ചയായും നിങ്ങള്‍ അകത്ത് കിടക്കേണ്ടി വരും. 2009 ലെ കണ്‍സൂമർ ആക്ടിലും കേസെടുക്കാന്‍ വകുപ്പുണ്ട്. ഒരു 50 കേസുകള്‍ നിങ്ങളുടെ പേരിലുണ്ടെങ്കില്‍ പിന്നെ ജന്മത്ത് പരസ്യം ചെയ്യാന്‍ തോന്നില്ല. നിങ്ങള്‍ ഉപയോഗിച്ച് ബോധ്യപ്പെട്ട വസ്തുക്കളുടെ പരസ്യത്തില്‍ നിങ്ങള്‍ അഭിനയിച്ചോളൂ. അല്ലാതെ ഇത്തരം മായം കലർന്ന വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് മഞ്ജു വാര്യർ മാപ്പ് പറയാന്‍ തയ്യാറാകണമെന്നും പറയുകയാണ് ബൈജു കൊട്ടാരക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends