ഏകദേശം ഒന്നരക്കോടി വില! ബുള്ളറ്റ് പ്രൂഫ് ശേഷിയുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ എസ് യുവിൽ മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങി സൽമാൻ ഖാൻ; പിങ്ക് ഷർട്ടും കറുത്ത പാന്റും ധരിച്ച് എത്തിയ താരത്തെ കാണാൻ തടിച്ചുകൂടി ആരാധകർ

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് സ്വയ രക്ഷയ്ക്കായി തോക്കുപയോഗിക്കുന്നതിനുള്ള ലൈസൻസ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ജൂലൈ 22-നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെയെ നേരിൽ കണ്ട് സൽമാൻ അപേക്ഷ സമർപ്പിച്ചിരുന്നത്. സോൺ 9-ൻറെ ചുമതലയുള്ള ഡി.സി.പിക്ക് അപേക്ഷ അദ്ദേഹം കൈമാറിയിരുന്നു. ഡിസിപിയുടെ നിർദേശപ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചത്. ഒരു തോക്കായിരിക്കും കൈവശം വയ്ക്കാനാകുക. എന്നാലിപ്പോഴിതാ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ എത്തിയിരിക്കുകയാണ് സൽമാൻഖാൻ. ബുള്ളറ്റ് പ്രൂഫ് ശേഷിയുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ എസ് യുവിയിലാണ് താരം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ എത്തിയത്. ഏകദേശം ഒന്നരക്കോടിയാണ് വാഹനത്തിന്റെ വില. പിങ്ക് ഷർട്ടും കറുത്ത പാന്റും ധരിച്ച് എത്തിയ സൽമാനെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു.
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനും അദ്ദേഹത്തിൻറെ അച്ഛനും നേരെ വധഭീഷണി ഉയർന്നിരുന്നു. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് അജ്ഞാതനിൽ നിന്ന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. മേയ് 29-നായിരുന്നു സിദ്ധു മൂസെവാല കൊല്ലപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha

























