ഫസ്റ്റ് ലുക്കിൽ ടാറ്റൂ അടിച്ചും രണ്ടാമത്തേതിൽ കാതുകുത്തിയും താരത്തിന്റെ പുത്തൻ ലുക്ക്! പുഷ്പ 2വിന്റെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിക്കാൻ നിര്‍മ്മാതാക്കള്‍..

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ആദ്യഭാഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇപ്പോഴിതാ അല്ലു അർജുൻ പങ്കുവെച്ച സാൾട്ട് ആൻറ് പേപ്പർ ലുക്കുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. എന്നാൽ പുഷ്പയ്ക്കുവേണ്ടി അല്ലു അർജുൻ ഒന്നല്ല രണ്ട് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫസ്റ്റ് ലുക്കിൽ ടാറ്റൂ അടിച്ചും രണ്ടാമത്തേതിൽ കാതുകുത്തിയുമാണ് താരം എത്തുന്നത്. വ്യത്യസ്ത ലുക്കുകളോടുള്ള പ്രേക്ഷക പ്രതികരണം അറിയാനാണ് ചിത്രങ്ങൾ പുറത്തു വിടുന്നതെന്നും പുഷ്പ: ദ റൈസിൽ നിന്ന് വ്യതസ്തമായി കൂടുതൽ സ്റ്റൈലിഷായാകും അല്ലു രണ്ടാം ഭാഗത്തിൽ എത്തുകയെന്നും താരത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം വൈകുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നുവെന്ന വിവരം പുറത്തുവരുന്നത്. നേരത്തെ കെജിഎഫ് 2വിന്റെ വന്‍ വിജയം പുഷ്പയുടെ തിരക്കഥയില്‍ മാറ്റം വരുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























