പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടി... ശാന്തരാകന്‍ ആരാധകരോട് വിജയ് ആരാധകരോട് പറഞ്ഞെങ്കിലും വേദിയിലും പരിസരത്തും ഉന്തും തളളുമായി... പിന്നാലെ ലൈഗറിന്റെ പ്രമോഷ പരിപാടി നിര്‍ത്തിവെച്ചുവെന്ന് റിപ്പോർട്ടുകൾ

ഗീതാ ഗോവിന്ദം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ കീഴടക്കിയ തെലുങ്ക് യുവതാരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ഓരോ ചിത്രത്തിനും വൻവരവേല്പാണ് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കാറുള്ളത്. പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. അനന്യ പാണ്ഡെ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 25നാണ്.
ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ആരാധിക ബോധംകെട്ടുവീണതിനെ തുടർന്ന് പരിപാടി നിർത്തിവച്ചതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നവിമുംബൈയിലെ മാളില്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പകുതിയില്‍ നിര്‍ത്തി വയ്ക്കേണ്ടി വന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകന്‍ ആരാധകരോട് വിജയ് ആരാധകരോട് പറഞ്ഞെങ്കിലും വേദിയിലും പരിസരത്തും ഉന്തും തളളുമായി. ഇതോടെ പ്രചരണ പരിപാടി നിര്‍ത്തുകയായിരുന്നു താരങ്ങള്‍.
മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ലൈഗര്‍ പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു അഞ്ച് ഭാഷകളിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.
https://www.facebook.com/Malayalivartha

























