പ്രകൃതിയുടെ മനോഹാരിത, വാക്കുകളാൽ വിശേഷിപ്പിക്കാനാകാത്ത നിമിഷങ്ങൾ! ഹിമാചലിൽ അവധി ആഘോഷിച്ച് അനശ്വര... ചിത്രങ്ങൾ വൈറൽ...

പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാഗതനായ രഞ്ജിത്ത് സജീവ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെ.എ. എന്റർടെയ്ൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ഇപ്പോഴിതാ അനശ്വര നടത്തിയ ഹിമാചൽ യാത്രയും പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. പ്രകൃതിയുടെ മനോഹാരിത, വാക്കുകളാൽ വിശേഷിപ്പിക്കാനാകാത്ത നിമിഷങ്ങൾ എന്നിങ്ങനെയാണ് താരം തന്റെ യാത്രയെ വിശേഷിപ്പിക്കുന്നത്. 2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിച്ചത്. എന്നാൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര കൂടുതൽ പ്രശസ്തയായത്.ഈ ചിത്രത്തിലെ പാട്ടുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു.
https://www.facebook.com/Malayalivartha

























