മീരജാസ്‍മിൻറെ കിടിലൻ ചിത്രങ്ങൾ! മുടിയഴകിൽ തിളങ്ങിയ താരത്തെ ഏറ്റെടുത്ത് ആരാധകർ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴിലും ഇവർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലും ഇവർ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു. ഗ്രാമഫോൺ, അച്ചുവിന്റെ അമ്മ, പാഠം ഒന്ന് ഒരു വിലാപം, രസതന്ത്രം, വിനോദ യാത്ര ഒരേ കടൽ, കസ്തൂരിമാൻ, കൽക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം തുടങ്ങി ഒരു പിടി മികച്ച സിനിമകളിൽ മീരാ ജാസ്മിൻ വേഷമിട്ടു.
വിവാഹത്തോടെ കുറച്ച് കാലത്തേക്ക് സിനിമകളിൽ നിന്ന് മാറി നിന്ന മീരാ ജാസ്മിൻ ഇതിനിടെ യുഎഇയിലേക്ക് താമസം മാറുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറി കഴിഞ്ഞു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാന കൃഷ്ണ, മുരളി ഗോപി, ജിതേഷ് പിള്ള തുടങ്ങിയവരെല്ലാം താരത്തിന്റെ പുതിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആരാധകരും രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നു. മുടിയഴക് തന്നെയാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്.
https://www.facebook.com/Malayalivartha






















