പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് 'ഡ്രിം' ചെയ്യാത്ത ശരീരഭാഗങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് അപര്‍ണ തോമസും ജീവ ജോസഫും: സോഷ്യൽ മീഡിയയെ ഞെട്ടിച്ച് സെക്സ് ലൈഫിനെ കുറിച്ച് താരങ്ങളുടെ തുറന്ന് പറച്ചിൽ

സെക്സ് ലൈഫിനെ കുറിച്ചുള്ള ചോദ്യങ്ങൾ പരസ്പ്പരം ചോദിച്ച് സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ടെലിവിഷൻ ഷോ അവതാരകരായ അപര്‍ണ തോമസും ജീവ ജോസഫും. ഇരുവരുടെയും സ്വന്തം യൂട്യൂബ് ചാനലിലൂടെ നടന്ന 'ക്യൂ ആൻഡ് എ' സെക്ഷനിൽ ആണ് ഇരുവരുടെയും തുറന്ന് പറച്ചിൽ. ഏത് വസ്ത്രം ഇട്ട പെൺകുട്ടിയെ കാണുമ്പോഴാണ് ആകർഷണീയമായി തോന്നുന്നത് എന്ന അപർണയുടെ ചോദ്യത്തിന് സാരിയുടുത്ത ഒരു പെൺകുട്ടി വരുമ്പോൾ അവളെ കാണുമ്പോൾ തനിക്ക് പ്രത്യേകത തോന്നുമെന്നും എന്നാൽ കാണിക്കാൻ വേണ്ടി വയറ് കാണുന്ന പെൺകുട്ടികളോട് താത്പര്യമൊന്നും തോന്നില്ലെന്നും ജീവ പറയുന്നു.
പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജീവ പറഞ്ഞു. ബന്ധത്തിൽ വൃത്തി എന്നത് വളരെയധികം നിർബന്ധമാണെന്ന് ജീവയും അപർണയും പരസ്പ്പരം പറഞ്ഞു.
ഒരു പെൺകുട്ടിയുടെ വിർജിനിറ്റി വിവാഹത്തിന് മുമ്പ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ വിവാഹം കഴിക്കുമോ എന്ന് അപർണയുടെ ചോദ്യത്തിന് ഇന്നത്തെ കാലത്ത് അങ്ങനെ ഒരു ചോദ്യത്തിന് തന്നെ അർത്ഥമില്ലെന്ന് ജീവ പറഞ്ഞ് വയ്ക്കുന്നു. ഒരു പെൺകുട്ടി ഒരു പുരുഷനുമായി ഒരുമിച്ച് ജീവിച്ചാൽ മാത്രമേ വിർജിനിറ്റി നഷ്ടപ്പെടു എന്നില്ലെന്നും. സ്പോർട്സിൽ ആക്ടീവായുള്ള പെൺകുട്ടികൾ ആണെങ്കിൽ ചിലപ്പോൾ അതിനു മുൻപ് ബയോളജിക്കലി ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്നും അതിനർത്ഥം ഇതുമാത്രമല്ല എന്നും ജീവ പറയുന്നു.
https://www.facebook.com/Malayalivartha






















