Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രമിൽ തിളങ്ങിയ ഏജന്റ് ടീന ഇനി മമ്മൂട്ടിക്കൊപ്പം! മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ സിനിമയുടെ ലൊക്കേഷൻ ചിത്രം വൈറൽ

03 AUGUST 2022 11:54 AM IST
മലയാളി വാര്‍ത്ത

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം ഇപ്പോഴും തുടരുകയാണ്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഇവരെ കൂടാതെ ചിത്രത്തിലെ ശ്രദ്ധയ കഥാപാത്രമായിരുന്നു 'ഏജന്റ് ടീന'. നായകനായ വിക്രമിന്റെ സംഘത്തിലുള്ള ആളായിരുന്നു 'ടീന'. വാസന്തിയാണ് 'ടീന'യെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിലാണ് വാസന്തി അഭിനയിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയുമാണ്. ഉദയകൃഷ്‍ണ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്. മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വീഡിയോ ആണ് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു . മോഹന്‍ലാല്‍ നായകനായെത്തിയ 'ആറാട്ടി'നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തില്‍.

വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവയുടെ ക്യാമറ കൈകാര്യം ചെയ്‍ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീൺവർമ്മ, ചമയം ജിതേഷ് പൊയ്യ, നിർമ്മാണ നിർവ്വഹണം അരോമ മോഹൻ, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമയുടെ നിർമ്മാണം ആർ ഡി ഇല്യൂമിനേഷന്‍സ് ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends