ലാലേട്ടന്റെ കൂടെ അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്.. വളരെ നല്ല സൗഹൃദമാണ്.. മഹാനടനാണ്.. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒട്ടോമാറ്റിക്കലി ഉണ്ടാകുന്ന എനർജി ഡിഫ്രണ്ടാണ്.. ദൃശ്യം 3യിലെങ്കിലും ജോർജ് കുട്ടിയെ കുടുക്കുമോ? ആശാ ശരത് പറഞ്ഞത് കേട്ടോ?

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. 'സപ്പോർട്ടിംഗ് കഥാപാത്രം, വില്ലൻ കഥാപാത്രം, നായിക കഥാപാത്രമെന്നൊന്നും കാറ്റഗറി തിരിക്കാറില്ല. ഞാൻ കൂടുതൽ ചെയ്തിട്ടുള്ളത് നായിക കഥാപാത്രങ്ങളായിരിക്കാം. വില്ലൻ റോളുകളും ഒരുപാട് ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ച് റോളുകൾ എന്താണെന്നത് പ്രാധാന്യമില്ല. ഞാൻ ചെയ്യുന്ന കഥാപാത്രത്തിന് സിനിമയിൽ എത്ര പ്രാധാന്യമുണ്ടെന്നാണ് നോക്കാറ്. ഞാൻ എപ്പോഴും ചൂസിയായിരുന്നു. അതുകൊണ്ട് എന്റെ സിനിമകളുടെ എണ്ണം കുറവായിരിക്കും. ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. ലാലേട്ടന്റെ കൂടെ അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. വളരെ നല്ല സൗഹൃദമാണ്. മഹാനടനാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ ഒട്ടോമാറ്റിക്കലി ഉണ്ടാകുന്ന എനർജി ഡിഫ്രണ്ടാണ്. വലിയ സന്തോഷമാണെന്നും ആശ ശരത്ത് പറഞ്ഞു. ഐ ജി ഗീത പ്രഭാകർ അടുത്ത തവണയെങ്കിലും ജോർജ് കുട്ടിയെ പിടിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ജിത്തു സാറിനോട് ചോദിച്ചു നോക്കണമെന്ന് താരം ചിരിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് . സംഭവമെന്തായാലും ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.
https://www.facebook.com/Malayalivartha






















