Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുള്ളി പലതും പറയും; അഞ്ച് വർഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്... ഞാനായത് കൊണ്ടാണ്, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരുന്നത്... അമ്മയെയും അച്ഛനെയും ഒക്കെ വിളിക്കുമായിരുന്നു... അമ്മയ്ക്ക് കാൻസർ കഴിഞ്ഞ്, നിൽക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച് പലതും പറയുമായിരുന്നു; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

03 AUGUST 2022 05:48 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിത്യ മേനന്‍. മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരില്‍ ഒരാളായി നിത്യ മാറിയിരുന്നു. ഇപ്പോള്‍ ഇതാ നിത്യ മേനന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നത്. എന്നാൽ താരം തന്നെ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തുകയായിരുന്നു. ഇപ്പോഴിതാ തന്നെ ശല്യം ചെയ്ത ആരാധകനെ കുറിച്ച് പറയുകയാണ് നിത്യ മേനോൻ. ‘പുള്ളി പലതും പറയും. കുറെ വർഷമായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് ആയി വന്നപ്പോൾ ഞാനൊക്കെ ഷോക്ക് ആയി. അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയാതെ ആയി. അവൻ ഫെയ്മസ് ആയി, പരസ്യമായി പറയുന്നു എന്നൊക്കെ ഫ്രണ്ട്സ് വിളിച്ച് പറഞ്ഞു. കുറെ വർഷമായി. അഞ്ച് വർഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഞാനായത് കൊണ്ടാണ്, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരുന്നത്. നിങ്ങൾ രസകരമായ കമന്റുകൾ ഇടുന്നത് പോലെയായിരുന്നില്ല ആ സംഭവം. ഞാൻ നല്ല ക്ഷമ ഉള്ള ആളാണ്, ഒന്നിലും ഇടപെടാൻ എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞതാണ് പോലീസ് പരാതി നൽകണമെന്ന്. എല്ലാവരെയും അയാൾ ഫോണിൽ വിളിച്ച് കഷ്ടപ്പെടുത്തുമായിരുന്നു. വിളിച്ച് പലതും പറയുമായിരുന്നു. അമ്മയെയും അച്ഛനെയും ഒക്കെ വിളിക്കുമായിരുന്നു. അമ്മയ്ക്ക് കാൻസർ കഴിഞ്ഞ്, നിൽക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച് പലതും പറയുമായിരുന്നു. അവരുടെ ക്ഷമ നശിക്കുന്ന സമയമുണ്ടായിട്ടുണ്ട്. വിളിക്കുന്നത് പുള്ളി ആണെങ്കിൽ അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പുള്ളിയുടെ 30 ഓളം നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിനും ഉള്ളവരെ മുഴുവൻ വിളിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒരു കീടം പോലെയാണ് അയാള്‍ എന്നും പറയുകയാണ് നിത്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends