നടന്‍ ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു! അനുശോചനം അറിയിച്ച് സഹതാരങ്ങൾ

നടന്‍ ലാലു അലക്‌സിനെ സംബന്ധിച്ചിടത്തോളം ദുഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്. ലാലു അലക്‌സിന്റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൗലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ നടക്കും.അനുശോചനം അറിയിച്ച് സഹതാരങ്ങളും എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























