നിത്യ മേനോന്റെ എളിമയെ പുകഴ്ത്തി ആരാധകര്‍....

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. അടുത്തിടെ പുറത്തിറങ്ങിയ 19 (1)എ എന്ന സിനിമതാരം കൊച്ചിയിലെ ഒരു സ്ഥലത്തെത്തി അവിടെയുള്ള ഒരു മീന്‍കാരനെ നേരിട്ടു കണ്ടു സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
കൊച്ചിയിലുള്ള ഇദ്ദേഹത്തിന്റെ കടയില്‍ എത്തി നേരിട്ട് സന്ദര്‍ശനം നടത്തുകയായിരുന്നു താരം. താരം തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. 'മീന്‍ ചേട്ടന്‍ ഒപ്പം സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പഴംപൊരി കഴിക്കുന്നു. മുന്നില്‍ മീനുകളെ കാണാം.
ആദ്യം ആളുകള്‍ കരുതിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് നിത്യ മേനോന്‍ ഇങ്ങനെ ചെയ്തത് എന്നാണ്. എന്നാല്‍ സംഗതി അതല്ല. ഇതിന് പിന്നില്‍ രസകരമായ മറ്റൊരു കഥയുണ്ട്. അതറിഞ്ഞപ്പോള്‍ എല്ലാവരും നടിയുടെ എളിമയെ പുകഴ്ത്തുകയാണ് ഇപ്പോള്‍.
ഇദ്ദേഹത്തിന് ആയിരുന്നു അടുത്തിടെ ലോട്ടറി അടിച്ചത്. 75 ലക്ഷം രൂപയുടെ ലോട്ടറി ആയിരുന്നു ഇദ്ദേഹത്തിന് അടിച്ചത്. ഇദ്ദേഹത്തിന് ലോട്ടറി അടിച്ച വാര്‍ത്ത അറിഞ്ഞ ശേഷമാണ് നിത്യ മേനോന്‍ ഇദ്ദേഹത്തെ കാണുവാന്‍ വേണ്ടി എത്തിയത്.
https://www.facebook.com/Malayalivartha

























