Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം! നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ല; അതിജീവിത ഹൈക്കോടതിയിലേക്ക്...

04 AUGUST 2022 09:05 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. എന്നാലിപ്പോഴിതാ കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം.

നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ രണ്ടായിരത്തോളം പേജുള്ള അനുബന്ധകുറ്റപത്രം ദിവസങ്ങൾക്ക് മുൻപാണ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പല നിർണായകമായ വിവരങ്ങളുമായിരുന്നു അതോടെ പുറത്ത് വന്നത്. പൾസർ സുനിയെന്ന സുനിൽകുമാറും എട്ടാംപ്രതി ദിലീപും തമ്മിൽ പണമിടപാട്‌ നടത്തിയതായി സൂചന നൽകുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ടെന്ന തെളിവുകളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കൃത്യം നടക്കുന്നതിനും രണ്ട് വർഷം മുന്‍പ് 2015 നവംബർ ഒന്നിന്‌ പൾസർ സുനിക്ക്‌ ദിലീപ്‌ ഒരുലക്ഷം രൂപ കൈമാറിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 2015 നവംബർ രണ്ട് തിങ്കളാഴ്ച പള്‍സർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൌണ്ടിലേക്കാണ് ഒരു ലക്ഷം രൂപയെത്തിയത്. തലേ ദിവസം ഒക്‌ടോബർ 31ന്‌ ശനിയാഴ്‌ച ദിലീപിന്റെ ഫെഡറൽ ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ ഒരുലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്‌.

ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ സുജേഷ്‌ പറയുന്നതായാണ്‌ കണ്ടെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച തെളിവും അനുബന്ധ കുറ്റപത്രത്തിലുണ്ട്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ശരത്തിനും ദിലീപിനുമൊപ്പം കണ്ടുവെന്നും ഇതിന് താന്‍ ദൃക്സാക്ഷിയാമെന്നും ബാലചന്ദ്രകുമാർ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ചതായും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആദ്യം പത്ത് ദിവസം കഴിഞ്ഞ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും 27 കേസ് വീണ്ടും പരിഗണിക്കും. ഈ സമയത്തോടെ കുറ്റപത്രം വിചാരണക്കോടതിയില്‍ എത്തും. അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കേസിലെ പ്രധാന തെളിവായ ശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫോറന്‍സിക് തെളിവുകള്‍ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. കേസിലെ തുടരന്വേഷണം പൂർത്തിയാക്കാന്‍ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുന്‍പ് മാത്രമായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വിചാരണ കോടതിയും ഹൈക്കോടതിയും അനുവദിച്ചിട്ടില്ലെന്നുമാണ അന്വേഷണ സംഘത്തിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends