Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യം തകർന്നത് അങ്ങനെ...പ്ലസ്ടൂ കഴിഞ്ഞ് മിഥുനം സിനിമ പോലെ വിവാഹവും ഹണിമൂണും: തലവച്ച ശാലിനി നായർ ചെന്നുപെട്ടത്...

05 AUGUST 2022 10:35 AM IST
മലയാളി വാര്‍ത്ത

പല മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ടെലിവിഷന്‍ അവതാരക എന്ന മേല്‍വിലാസത്തിലാണ് ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് സീസൺ 4ൽ ശാലിനി നായർ എത്തിയത്. വി ജെ ശാലിനി നായര്‍ എന്നാണ് തന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ശാലിനി നല്‍കിയിരിക്കുന്ന പേര്. കഠിനാധ്വാനത്തിന് പകരം വെക്കാന്‍ ജീവിതത്തില്‍ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷന്‍ ചാനല്‍ പ്രോഗ്രാമുകളുടെയും ചാനല്‍ അവാര്‍ഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. അഭിനയരംഗത്തും ഒരു കൈ നോക്കിയിട്ടുണ്ട് എന്നു മാത്രമല്ല, ആ മേഖലയോട് അതീവ താല്‍പര്യവുമുണ്ട്.

ബിഗ്‌ബോസ് ഷോയിൽ ബാലാമണി എന്ന വിശേഷിപ്പിയ്ക്കപ്പെട്ട താരം ഇമോഷണലാണ് എന്ന് പറഞ്ഞ് തരം താഴ്ത്തിയവർ ഉണ്ടായിരുന്നു. ഏറ്റവും അധികം സിമ്പതി നേടിയ താരം കൂടെയാണ് ശാലിനി. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ബന്ധം തകരാനിടയുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ആ വാക്കുകൾ ഇങ്ങനെ...

പ്ലസ്ടു കഴിഞ്ഞ ഉടനെ ആയിരുന്നു എന്റെ വിവാഹം. പ്രണയ വിവാഹം ഒന്നും ആയിരുന്നില്ല, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചു നടത്തിയാതായിരുന്നു. കുടുംബത്തില്‍ അധിക ആളുകളുടെയും വിവാഹം കഴിഞ്ഞത് ആ പ്രായത്തില്‍ തന്നെയാണ്. അച്ഛനും അപ്പോള്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ലത്രെ. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു എന്നാണ് അച്ഛന്‍ പറയുന്നത്.

ആ പ്രായത്തില്‍ വിവാഹം ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, പൊട്ട ബുദ്ധിയായിരുന്നു എന്ന് തന്നെ വേണം പറയാന്‍. സിനിമയിലെ ഒരു പാട്ട് സീന്‍ പോലെയായിരുന്നു ഞാന്‍ പ്രതീക്ഷിച്ച ജീവിതം. നല്ല സാരി, മുല്ലപ്പൂ, ബുള്ളറ്റില്‍ യാത്ര എന്നൊക്കെ. അതല്ല യഥാര്‍ത്ഥത്തില്‍ ജീവിതം എന്ന് മനസ്സിലാക്കാന്‍ കുറച്ച് നാളുകള്‍ വേണ്ടി വന്നു. മകന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് വിവാഹ മോചനം നടന്നത്.

എന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതി വിവാഹ മോചനത്തിന് ഒരു കാരണമായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്റെ സ്വര്‍ണം പണയം വച്ചിരുന്നു. അത് പറഞ്ഞ സമയത്ത് എടുത്ത് കൊടുക്കാന്‍ സാധിച്ചില്ല. പ്രശ്‌നങ്ങളുടെ തുടക്കം അതായിരുന്നു. അവരെ പറ്റിയ്ക്കുകയായിരുന്നു എന്നൊക്കെ അപ്പോള്‍ അവര്‍ക്ക് തോന്നിയിരുന്നിരിയ്ക്കാം. പിന്നെ പൊരുത്തപ്പെടാന്‍ പറ്റാത്ത രീതിയിലുള്ള പ്രശ്‌നങ്ങളായി. എന്റെ പക്വത കുറവ് തന്നെയായിരുന്നു ഒരു കാരണം.

വിവാഹ മോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവുമായി യാതൊരു കോണ്‍ടാക്ടുമില്ല. അദ്ദേഹം വേറെ കല്യാണം കഴിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള അറിവ്. ഇനിയൊരു വിവാഹത്തെ കുറിച്ച് ഞാനും ചിന്തിച്ചിട്ടില്ല. ആലോചനകളൊക്കെ വരുന്നുണ്ട്. പക്ഷേ ഞാനിപ്പോഴും സ്വന്തം കാലില്‍ മുന്നോട്ട് പോവാനുള്ള ശ്രമത്തിലാണെന്നും ശാലിനി പറയുന്നു.

 

വിവാഹ മോചനത്തിന് ശേഷം സമൂഹത്തില്‍ നിന്നും നേരിട്ട ദുരവസ്ഥകളെ കുറിച്ചും ശാലിനി പറയുന്നു. ഒത്തിരി കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. നേരിട്ട് ആരും പറഞ്ഞിട്ടില്ല. പലരും നേരിട്ട് വന്ന് ഉപദേശിക്കും. മറ്റ് ചിലര്‍ അശ്വതിയുടെ സിഡി ഇറങ്ങിയെന്ന് കേട്ടല്ലോ എന്നൊക്കെ നേരിട്ട് ചോദിച്ചിട്ടുണ്ട്. ഒരു ആങ്ങളയുടെ സ്ഥാനത്ത് നിന്ന ആളാണ് അങ്ങനെ ചോദിച്ചത്. അന്ന് ധൈര്യമില്ലാത്തത് കൊണ്ട് കേട്ടിട്ട് നിൽക്കേണ്ടി വന്നു, ഇന്ന് തിരിച്ചൊരെണ്ണം പൊട്ടിക്കാനുള്ള ധൈര്യം ഉണ്ടെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends