Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യോ ഈ കുട്ടിയെ എന്തിനാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്’ എന്ന് ആളുകൾ ചോദിക്കും... അങ്ങനെയൊന്നും വരരുതെന്ന് താൻ ആഗ്രഹമുണ്ടായിരുന്നു... കൂടുതൽ ടേക്ക് പോകരുത് എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു... പക്ഷേ ഒപ്പം നിൽക്കുമ്പോൾ താൻ ടെൻഷൻ ആകാതിരിക്കാൻ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു... തന്നെ വളരെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുമായിരുന്നു സുരേഷ് ​ഗോപി; തന്റെ പോലീസ് വേഷത്തിലുള്ള അഭിനയത്തെ കുറിച്ച് നീത പിള്ള

04 AUGUST 2022 04:02 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രേക്ഷകര്‍ കയറുന്നില്ലെന്ന ആശങ്കകള്‍ക്കിടെ രണ്ട് ചിത്രങ്ങളാണ് ആ ധാരണ തിരുത്തിയത്. ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കടുവയും ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പനും. ഇതില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ എത്തിയ പാപ്പന്‍ മികച്ച ഇനിഷ്യല്‍ കളക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രം പ്രതികൂലാവസ്ഥയ്ക്കിടയിലും ഭേദപ്പെട്ട കളക്ഷന്‍ നേടി. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

പോലീസ് വേഷത്തിൽ തിളങ്ങിയ താരം തന്നെയാണ് സുരേഷ്‌ഗോപിയുടെ മകളായി അഭിനയിച്ച വിൻസി എന്ന നീത പിള്ള. ഇപ്പോഴിതാ തന്റെ വേഷത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഈ പോലീസ് വേഷം ചെയ്യാൻ തന്നെ സഹായിച്ചത് സുരേഷ് ഗോപിയാണെന്ന് തുറന്നു പറയുകയാണ് താരം. പോലീസ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ മുഖമാണ്. സുരേഷ് സാറിന്റെ കൂടെ നിന്ന് പോലീസ് വേഷം ചെയ്യുക എന്നുള്ളത് തന്നെ സംബന്ധിച്ച് ടെൻഷൻ ഉള്ള കാര്യമായിരുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോൾ തന്റെ അഭിനയം മോശമായാൽ മുഴുവൻ സിനിമയെ അത് ബാധിക്കും. തന്റെ പ്രകടനം താഴെപോയാൽ ‘അയ്യോ ഈ കുട്ടിയെ എന്തിനാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്’ എന്ന് ആളുകൾ ചോദിക്കും. അങ്ങനെയൊന്നും വരരുതെന്ന് താൻ ആഗ്രഹമുണ്ടായിരുന്നു. കൂടുതൽ ടേക്ക് പോകരുത് എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഒപ്പം നിൽക്കുമ്പോൾ താൻ ടെൻഷൻ ആകാതിരിക്കാൻ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു. തന്നെ വളരെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുമായിരുന്നു സുരേഷ് ​ഗോപി. ഒരു ചെറിയ നിൽപ്പും നോട്ടവും പോലും ഇങ്ങനെ ചെയ്തു നോക്കൂ എന്ന് സുരേഷ് സാർ പറഞ്ഞു തന്ന അവസരങ്ങൾ ഉണ്ടെന്നും നീത പറഞ്ഞു. പോലീസ് വേഷം നന്നാക്കാൻ സാറിന്റെ ഇൻപുട്ട് ഒരുപാടുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends