തന്മാത്രയിലെ അഭിനയത്തിനിടെ ലാലേട്ടന്‍ തന്നോട് മാപ്പ് പറഞ്ഞതായി മീര വാസുദേവ്...

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചിള്ളൂവെങ്കിലും സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മീര വാസുദേവ്. മോഹന്‍ലാല്‍ ചിത്രമായ തന്മാത്ര എന്ന ചിത്രത്തില്‍ താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തന്മാത്ര എന്ന സിനിമയില്‍ ലാലേട്ടനുമായി അടുത്തിടപഴകി അഭിനയിച്ച രംഗങ്ങളെക്കുറിച്ച് ഒരു പരിപാടിയില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തന്മാത്ര സിനിമയുടെ കഥ പറയാന്‍ ബ്ലെസി സാര്‍ വന്നപ്പോള്‍, പറഞ്ഞു ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. എന്നിട്ട് എന്നോട് ചോദിച്ചു. ഇത് നിങ്ങള്‍ക്ക് ചെയാന്‍ എന്തേലും തടസ്സം ഉണ്ടോ?'. ഈ സീന്‍ സിനിമയുടെ പ്രധാനപ്പെട്ട ഭാഗമാണെന്ന് ബ്ലെസി സാര്‍ പറഞ്ഞു'.
സിനിമയില്‍ രമേഷനും ഭാര്യയും തമ്മില്‍ ഒരുപാട് അടുപ്പമുള്ളവരാണ്. കുടുംബവുമായി അത്രമേല്‍ ചേര്‍ന്നിരിക്കുന്ന ആളാണ് രമേഷ്. അതുകൊണ്ട് തന്നെ ആ സീന്‍ വേണം എന്ന് ബ്ലെസി സാര്‍ പറഞ്ഞു. എന്നെക്കാളും കൂടുതല്‍ ടെന്‍ഷനാകേണ്ടത് ലാലേട്ടനായിരുന്നു. അദ്ദേഹം വളരെ നന്നായിട്ടാണ് ആ സമയത്തെ കൈകാര്യം ചെയ്തത്'.
'എനിക്കുണ്ടായിരുന്ന സീനിന് കുറച്ച് മറകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ ലാലേട്ടന്‍ ഫുള്‍ വിവസ്ത്രനായിരുന്നു. ആ സീന്‍ തുടങ്ങുന്നതിന് മുമ്ബ് അദ്ദേഹം എന്നോട് വന്ന് ക്ഷമ പറഞ്ഞു. ആ രംഗം ചിത്രീകരിക്കുന്നതിന് മുമ്ബ് ലാല്‍ സര്‍ പെറ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. രംഗം റെഡിയായപ്പോള്‍ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു'.
'ആ രംഗം ചിത്രീകരിക്കുമ്‌ബോള്‍ അവിടെ ഉണ്ടായിരുന്നത്, ബ്ലെസി സര്‍, അസോസിയേറ്റ് ക്യാമറാമാന്‍, ലാലേട്ടന്‍, അദ്ദേഹത്തിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, എന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ', മീര വാസുദേവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























