കുഞ്ചാക്കോ ബോബന്‍ ചിത്രം 'അറിയിപ്പ്' ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍...

കുഞ്ചാക്കോ ബോബന്‍ നായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ഇന്ന് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും അറിയിപ്പിനുണ്ട്. ഇതിന് മുന്നോടിയായി സ്വിറ്റ്‌സര്‍ലന്‍ഡിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
'സ്വിറ്റ്‌സര്‍ലന്‍ഡിലെ 75ാമത് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനായി ഞാന്‍ ഇവിടെയെത്തി. ദേവദൂതര്‍ പാട്ടിനോടുള്ള സ്‌നേഹം തുടരെ.. ഞാന്‍ ഇവിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ 75ാമത് ലോകാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലുണ്ട്. ഞങ്ങളുടെ 'അറിയിപ്പ്' എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും'.
25 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാര്‍ണോയില്‍ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്' ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം.
ഉദയ പിക്‌ചേഴ്‌സിന്റെ 75ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ പങ്കുവച്ചിരുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha

























