Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ദൃശ്യങ്ങള്‍ ചോർന്നത് സംബന്ധിച്ച് നമ്മള്‍ ഇവിടിരുന്ന് വികാരം കൊണ്ടിട്ട് എന്ത് കാര്യമാണ്... അതിജീവിത കോടതികളില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്.. എന്തൊക്കെ ആയാലും ഈ കേസിന്റെ ഉത്തരം ശരിയായ നിലയില്‍ തന്നെ നമുക്ക് കിട്ടു. ആരൊക്കെ ഇതിനെ തടയാന്‍ ശ്രമിച്ചാലും നിയമപരമായി പോവാന്‍ കഴിയുന്ന വഴികളുടെ ഏത് അറ്റംവരേയും പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്... തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി

05 AUGUST 2022 08:35 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം തന്നെ അതിജീവിത രംഗത്തെത്തിയിരുന്നു. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു. നിലവിൽ വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യൽ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനായിരുന്നു തീരുമാനം. പ്രൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ ഹണി എം വാർഗീസ് തന്നെ വിചാരണ തുടരുന്നതിൽ അതൃപ്തിയുണ്ടെന്നും തനിക്ക് നീതികിട്ടില്ലെന്നുമാണ് അതിജീവത കത്തിൽ പറയുന്നത്. ഈ സഹാചര്യത്തിൽ എറണാകുളം ജില്ലയിലെ മറ്റ് വനിത ജ‍ഡ്ജിന് കീഴിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. ഹണി എം വർഗീസ് താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടി സ്വീകരിച്ചതെന്നും കത്തിലുണ്ട്. എന്നാൽ ദിലീപ് എട്ടാം പ്രതിയായ കേസ് കോടതി മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടിബി മിനി പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഹൈക്കോടതിയില്‍ നിന്നും സി ബി ഐ കോടതിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ഓർഡറോ മെമ്മോയോ വിന്നിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ ഒരു റഫറന്‍സുണ്ട്. കോടതി മാറുകയാണ് എന്നത് സംബന്ധിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണ ഗതിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിക്ക് താഴെ സെഷന്‍ കോടതിയിലുള്ള കേസുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാനുള്ള അധികാരം ഉണ്ട്. അത് ജില്ലാ കോടതികളിലെ കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക കോടതി കേട്ടുകൊണ്ടിരിക്കുന്നതും ടിബി മിനി അഭിപ്രായപ്പെടുന്നു.

ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെയാണ്..

കേസ് പരിഗണിച്ചിരുന്ന കോടതിയില്‍ നിന്നും മറ്റൊരു കോടതിയിലേക്ക് പോയതൊക്കെ അതിജീവിത ചൂണ്ടിക്കാണിക്കേണ്ട ആവശ്യം എന്തിനാണ്. രാജ്യത്തെ നിയമം അതിജീവിതയേക്കാള്‍ കൂടുതല്‍ അറിയുന്നവരാണല്ലോ വക്കീലന്‍മാരും ജഡ്ജിമാരും . സിആർപിസി 479 പ്രകാരം ഈ ജഡ്ജിക്ക് കേസ് പരിഗണിക്കാനുള്ള അവകാശം ഇല്ല. ഈ കേസിലെ ഏറ്റവും നിർണ്ണായകമായ ഒരു തെളിവായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ഏറ്റവും തെറ്റായ ഒരു കാര്യം സംഭവിക്കുമ്പോള്‍ അതിന്റെ അന്വേഷണത്തിന്റെ പരിധിയില്‍ ആ കോടതിയും വന്നിരിക്കുകയാണ്. പ്രകൃതിയുടെ വരദാനമാണ് ഈ എല്ലാ കാര്യങ്ങളും എന്ന് തന്നെയാണ് രാഹുല്‍ ഈശ്വർ പറയുന്നത് പോലെ എനിക്കും പറയാനുള്ളത്. ദൃശ്യങ്ങള്‍ ചോർന്നത് സംബന്ധിച്ച് നമ്മള്‍ ഇവിടിരുന്ന് വികാരം കൊണ്ടിട്ട് എന്ത് കാര്യമാണ് ഉള്ളത്. കാണേണ്ടവരും കേള്‍ക്കേണ്ടവരും അത് ചെയ്യുന്നില്ല. അതിജീവീത കോടതികളില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. പലതരത്തിലുള്ള ഇരകള്‍ ഇവിടെയുണ്ടാവും.

പക്ഷെ ലൈംഗികാതിക്രമത്തിന് വിധേയരാവുന്ന പ്രതികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ ഒരുപാട് നിർദേശങ്ങളുണ്ടെന്നും അഡ്വ.ടിബി മിനി വീണ്ടും ആവർത്തിക്കുന്നു. ഇതൊന്നും ഇല്ലെങ്കിലും ജുഡീഷ്യല്‍ സംവിധാനത്തിന്റെ നീതിയും സഹായവും ഏറ്റവും കൂടുതല്‍ അർഹിക്കുന്നവരും അവരാണ്. അവർക്ക് അത് കൊടുക്കാന്‍ ജുഡീഷ്യല്‍ സംവിധാനം ഉറപ്പ് വരുത്തണം. എന്തൊക്കെ ആയാലും ഈ കേസിന്റെ ഉത്തരം ശരിയായ നിലയില്‍ തന്നെ നമുക്ക് കിട്ടും. ആരൊക്കെ ഇതിനെ തടയാന്‍ ശ്രമിച്ചാലും നിയമപരമായി പോവാന്‍ കഴിയുന്ന വഴികളുടെ ഏത് അറ്റംവരേയും പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു ജഡ്ജി മാത്രം അല്ലാലോ ഉണ്ടാവുക. സൂര്യനെല്ലി കേസില്‍ ഹൈക്കോടതിയില്‍ നിന്നും തള്ളിയ കാര്യം സുപ്രീംകോടതിയില്‍ പോയി തിരിച്ച് വരുന്നു. അതിന് ശേഷം ആദ്യമുള്ള വിഷമത്തിന്റെ ഇരട്ടി സന്തോഷം ഹൈക്കോടതിയില്‍ നിന്ന് തന്നെ പിന്നീട് ഉണ്ടായി. അന്നത്തെ ആ കോടതി വിധി നമ്മുടെ സമൂഹത്തിന് തന്നെ മാതൃകയാണ്. വനിത ജഡ്ജിനാണ് ഈ കേസ് എന്നത് ശരി. അപ്പോഴും ഏതെങ്കിലും ഒരു ജഡ്ജിയെ പേരെടുത്ത് പറഞ്ഞുകൊണ്ടല്ല പറഞ്ഞിരിക്കുന്നത്. ആ കോടതിയില്‍ ഒരു വനിത ജഡ്ജ് ആണ് വന്നിരുന്നതെങ്കില്‍ ഈ കേസ് സെഷന്‍ കോടതിയിലേക്ക് തന്നെ പോവില്ലായിരുന്നു. ഒരു വനിതാ ജഡ്ജ് വേണമെന്ന് നേരത്തെ ഞങ്ങള്‍ ആവശ്യപ്പെട്ടു. അത് നല്‍കി. കേരള ഹൈക്കോടതി ഒരു പരിധിവരെ അതിജീവതയുടെ കാര്യങ്ങള്‍ അംഗീകരിച്ചുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജഡ്ജിയെ മാറ്റുന്നത് സംബന്ധിച്ച് മാത്രമാണ് ആകെയൊരു പ്രതികൂല വിധിയുണ്ടായതെന്നും ടിബി മിനി അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (10 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (22 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (25 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (31 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (37 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (39 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (45 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (55 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (59 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends