Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

പള്‍സര്‍ സുനിയൊക്കെ അറസ്റ്റിലായ ശേഷം തനിക്കൊരു വാര്‍ത്ത കിട്ടി! ഈ സംഭവത്തില്‍ ദിലീപ് പ്രതിയാകും, ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.. ഞാന്‍ ശരിക്കും ആ വിവരം ദിലീപിനെ അറിയിച്ചു... എന്താണ് ചേട്ടാ എന്നൊക്കെ ചോദിച്ച് ദിലീപ് അത് ശരിക്കും ചിരിച്ച് തള്ളി! അന്ന് സംഭവിച്ചത്; നിർണായക വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

05 AUGUST 2022 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി സ്വീകരിച്ചതിന് പിന്നാലെ തുടർനടപടികൾ ഉടൻ തന്നെ ആരംഭിക്കാനിരിക്കുകയാണ്. പിന്നാലെ ദിലീപ് സുപ്രീംകോടതിയിലേക്ക് പോയതും കേസിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഇപ്പോഴിതാ കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ്, പള്‍സര്‍ സുനിയൊക്കെ അറസ്റ്റിലായ ശേഷം തനിക്കൊരു വാര്‍ത്ത കിട്ടിയെന്നും, ഈ സംഭവത്തില്‍ ദിലീപ് പ്രതിയാകും, ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിവരം. ഞാന്‍ ശരിക്കും ആ വിവരം ദിലീപിനെ അറിയിക്കാന്‍ വേണ്ടി ശ്രമിച്ചു. അദ്ദേഹത്തെ അത് അറിയിക്കുകയും ചെയ്തു. എന്നാല്‍ ദിലീപ് അത് ശരിക്കും ചിരിച്ച് തള്ളുകയാണ് ചെയ്തത്. എന്താണ് ചേട്ടാ എന്നൊക്കെ ചോദിക്കുകയും ചെയ്‌തെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ദിലീപിനോട് ആ വിവരങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നിങ്ങളെ കുടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, അറസ്റ്റ് ചെയ്യാം എന്നീ കാര്യങ്ങളും ദിലീപിനോട് പറഞ്ഞു. ഈ കേസ് അന്വേഷിക്കുന്നവരുടെ പിന്നാമ്പുറ കഥകളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായതെന്നും ദിലീപിനെ അറിയിച്ചു. പിന്നീട് പ്രൊഫസര്‍ ഡിങ്കന്റെ സ്വിച്ച് ഓണ്‍ ചടങ്ങില്‍ ലോക്‌നാഥ് ബെഹ്‌റയെ കണ്ടിരുന്നു. ദിലീപും ആ ചടങ്ങിലുണ്ടായിരുന്നു. മാസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്, ലോക്‌നാഥ് ബെഹ്‌റയുടെ പോലും അതൃപ്തി മറികടന്നാണ് ദിലീപിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നും ശാന്തിവിള പറഞ്ഞു. ദിലീപിനെ പള്‍സര്‍ സുനി വിളിച്ചപ്പോഴുള്ള കാര്യങ്ങള്‍ നാദിര്‍ഷ ബെഹ്‌റയെ അറിയിച്ചിരുന്നു. ബെഹ്‌റയാണ് അത് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത്. റെക്കോര്‍ഡ് ചെയ്ത സിഡി ഡിജിപിക്ക് കിട്ടിയിരുന്നു. അതിന് ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

ദിലീപ് നല്‍കിയ സംഭാഷണം ബെഹ്‌റയുടെ കൈയ്യില്‍ നിന്ന് വിട്ടുപോയി എന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞതെന്നും ശാന്തിവിള പറയുന്നു. ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചാല്‍ എന്ത് ചെയ്യും, മേലുദ്യോഗസ്ഥരെ പോലും ധിക്കരിച്ചാണ് ഈ അറസ്റ്റ് നടന്നത്. പിന്നീട് സെന്‍കുമാറും അതിന് മുമ്പുള്ളവരുമെല്ലാം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ശാന്തിവിള പറഞ്ഞു. സാബു സര്‍ഗം എന്ന നിര്‍മാതാവിന്റെ വീഡിയോയും ഇതോടൊപ്പം ശാന്തിവിള പുറത്തുവിട്ടിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ യഥാര്‍ത്ഥ പ്രതി ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സാബു സര്‍ഗം പറയുന്നു. എന്നാല്‍ എല്ലാവരും ശ്രദ്ധിക്കുന്നത് ദിലീപിനെയാണ്. ദിലീപിനെ പിടിച്ച് പീഡിപ്പിക്കുക എന്നതാണ് നടക്കുന്നത്. ദിലീപിന്റെ പടം എടുത്ത് വെച്ചാല്‍ എളുപ്പത്തില്‍ വിറ്റുപോകും, അത് നാട്ടുകാര്‍ കണ്ടോളും എന്നുള്ളവരാണ് ഇപ്പോള്‍ പലതും പ്രചരിപ്പിക്കുന്നതെന്നും സാബു പറയുന്നു.

ദിലീപിനെതിരെ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് ഇതിന് പിന്നിലെന്നും സാബു വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞത് കൃത്യമായ കാര്യമാണ്. കരിയറില്‍ ഒരു ബ്ലാക് മാര്‍ക്ക് പോലുമില്ലാത്തവരാണ്. അവരാണ് ദിലീപിനെ കുടുക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത കാര്യമാണെന്ന് പറയുന്നതെന്ന് സാബു സര്‍ഗം പറയുന്നു. ദിലീപിന് സിനിമയിലെ നിര്‍മാതാക്കളെ സഹായിച്ച ചരിത്രമാണ് ഉള്ളത്. അങ്ങനെയുള്ളയാളെയാണ് ഒരു ദിലീപ് കഷ്ടപ്പെടുത്തിയതായി ഒരു നിര്‍മാതാവ് പറഞ്ഞത്. അതും പ്രൊഫസര്‍ ഡിങ്കന്റെ നിര്‍മാതാവ് പറഞ്ഞുവെന്നാണ് പറയുന്നത്. തൈക്കാട് ചന്ദ്രന്‍ എന്ന നിര്‍മാതാവ് ഇത് പറഞ്ഞത്. അയാള്‍ ഒരിക്കലും പ്രൊഫസര്‍ ഡിങ്കന്റെ നിര്‍മാതാവല്ലെന്നും സാബു പറഞ്ഞു. ദിലീപിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോടോ ആഭ്യന്തര സെക്രട്ടറിയോടോ ഡിജിപിയോടോ അന്വേഷണ സംഘം ചോദിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ദിനേശ് പറയുന്നു. എല്ലാ തെളിവുകളുമുണ്ടെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരോട് പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ പറ്റുകയെന്ന് ശാന്തിവിള ചോദിക്കുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി എന്തിനാണ് ഇവര്‍ തെളിവ് തേടി നടക്കുന്നത്. എല്ലാ തെളിവും കൈവശമുണ്ടെന്ന് പറഞ്ഞവരാണ്. ദിലീപുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവ് ഇവര്‍ ഹാജരാക്കിയാല്‍ മതി. ഈ സാബുവിനെ ഇതേ പോലെ ദിലീപ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മുന്‍കൂട്ടി അറിയിക്കുന്ന പരിപാടി പോലീസുകാര്‍ക്കില്ലെന്ന് ശാന്തിവിള പറഞ്ഞു. നോട്ടീസ് അയച്ചൊന്നുമല്ല ഹാജരാവാന്‍ വിളിക്കുന്നത്. ഇന്ന് രാത്രി വിളിച്ച് നാളെ രാവിലെ ഹാജരാവാന്‍ പറയുന്നു. എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞെന്ന് സാബു വീഡിയോയില്‍ പറഞ്ഞു. അതിനടുത്ത ദിവസം വരാമെന്നും പറഞ്ഞു. ദിലീപിന്റെ കൊച്ചിരാജാവ് എന്ന ബോട്ടിലെ സ്രാങ്കിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ആരൊക്കെ ബോട്ടില്‍ വന്നുവെന്നാണ് ഇയാളോട് ചോദിച്ചത്. ബോട്ട് മുന്നോട്ട് നോക്കിയാണ് ഓടിക്കുന്നത്, പിന്നില്‍ ആരൊക്കെ വന്നുവെന്ന് എങ്ങനെ അറിയാമെന്നായിരുന്നു ഇയാളുടെ തമാശ നിറഞ്ഞ മറുപടിയെന്നും സാബു പറയുന്നു. ഡിങ്കന്‍ എന്ന സിനിമയുടെ കണ്‍ട്രോള്‍ ദിലീപിന്റെ കൈയ്യിലായിരുന്നോ എന്നാണ് സാബുവിനോട് പോലീസ് ചോദിച്ചത്. എന്തിനാണ് പോലീസ് ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇനി അതാണെങ്കില്‍ തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി അതിന് എന്ത് ബന്ധമാണ് ഉള്ളത്. ഡിങ്കന് പണമിറക്കുന്നത് ദിലീപാണോ എന്ന് ചോദിക്കുന്നു. ദിലീപ് അതില്‍ പണം മുടക്കുന്നുണ്ടെങ്കില്‍, നടിയുടെ കേസിലെ ഗൂഢാലോചനയുമായി അതിനെ ബന്ധിപ്പിക്കാന്‍ പറ്റുമോ? പോലീസ് ഈ കേസുമായി ബന്ധിപ്പിക്കാവുന്ന എന്ത് കാര്യങ്ങളാണ് ഈ ചോദ്യത്തില്‍ നിന്ന് കിട്ടുകയെന്നും ശാന്തിവിള ദിനേശ് ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (15 minutes ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (38 minutes ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (1 hour ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (2 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (3 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (3 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (3 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (4 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (14 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (15 hours ago)

Malayali Vartha Recommends