Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോബിൻ രാധാകൃഷ്ണനെ പഞ്ഞിക്കിട്ട് തേച്ചൊട്ടിച്ച് പോസ്റ്റാക്കിയോ? ദിൽഷയോട് അവതാരകയുടെ ചോദ്യം... മറുപടി കേട്ട് ഞെട്ടി റോബിൻ ആരാധകർ

05 AUGUST 2022 11:22 AM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് പരിപാടിയിൽ അതിഥികളായെത്തിയ റിയാസ് സലീമും, ദിൽഷയും പരിപാടിക്കിടെ സ്കിറ്റിനെ ചൊല്ലി തർക്കം. ഇരുപത് പേർ മത്സരിച്ച ബി​ഗ് ബോസ് സീസൺ ഫോറിൽ അവസാനം വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസുമായിരുന്നു. നാലാം സീസണിൽ പങ്കെടുത്ത എല്ലാ മത്സരാര്ഥികൾക്കും ഇപ്പോൾ സെലിബ്രിറ്റി പരിവേഷമാണുള്ളത്.

ഉദ്ഘാടനങ്ങളും പരിപാടികളും സ്റ്റേജ് ഷോകളുമായി എല്ലാവരും തിരക്കിലാണ്. ഷോയിൽ അതിഥികളായി വന്ന റിയാസിനോടും, ദിൽഷയോടും അവതാരിക മീര ചോദിച്ച ചില ചോദ്യങ്ങളും അതിന് മത്സരാർഥികൾ നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്. ദിൽഷയും റിയാസും അതിഥികളായി വന്നപ്പോൾ അവിടെ ചില മത്സരാർഥികൾ കളിച്ച സ്കിറ്റിൽ തനിക്കുള്ള അതൃപ്തി റിയാസ് തുറന്നടിച്ചിരുന്നു. സ്കിറ്റിൽ കോമഡിക്കായി ഉപയോ​ഗിച്ച പല വാക്കുകളും ഒഴിവാക്കിയിരുന്നെങ്കിൽ ഒറിജിനൽ കോമഡി ഉണ്ടാക്കാമായിരുന്നുവെന്നാണ് റിയാസ് സ്കിറ്റ് അവതരിപ്പിച്ച മത്സരാർഥികളോട് പറയുന്നത്.

വിവാഹത്തെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ അവതാരിക മീരയുമായുള്ള അഭിപ്രായ വ്യത്യാസവും റിയാസ് തുറന്ന് പറഞ്ഞു. റോബിനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ദിൽഷയോട് മീര ചോദിക്കുന്നുണ്ട്. റോബിൻ രാധാകൃഷ്ണനെ പഞ്ഞിക്കിട്ട് തേച്ചൊട്ടിച്ച് പോസ്റ്റാക്കിയോ എന്നാണ് ദിൽഷയോട് മീര ചോദിച്ചത്. അതിന് ദിൽഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ‌ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റാക്കാനോ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല.' എല്ലാ കാര്യങ്ങളും എല്ലാവരേയും തെളിയിക്കാൻ പറ്റില്ല' ദിൽഷ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ബി​ഗ് ബോസ് ആരാധകർ അടക്കം നിരവധി പേർ കമന്റുകളുമായി എത്തി.

മത്സരത്തിൽ വിജയിയായി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീണെങ്കിലും, ഇരുവരുടെയും ആരാധകർ തമ്മിലുള്ള കമന്റ് യുദ്ധം തുടർക്കഥ ആവുകയാണ്.

ആരും ദിൽഷ ജയിക്കണമെന്ന് പറഞ്ഞതായി താൻ കണ്ടിട്ടില്ല, ഒരാളു പോലും ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗും കാര്യങ്ങളും കറക്ടായി നടക്കുന്നത് കൊണ്ടാണ് ദിൽഷ ജയിച്ചതെന്ന് റോബിൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞതും സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരുന്നു.

ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായും ബ്ലെസ്ലിയുമായും ഉള്ള തന്റെ പേഴ്‌സണ്‍ ബന്ധം താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ഇപ്പോള്‍ നിങ്ങള്‍ കേട്ടതാണ് തന്റെ ഫൈനല്‍ തീരുമാനം,എന്നും പറഞ്ഞ് ദിൽഷ ഒരു വീഡിയോ ചെയ്തിരുന്നു. ബിഗ്ബോസിൽ നൂറ് ശതമാനം കൊടുത്തുതന്നെയാണ് താൻ വിജയിച്ചതെന്നും ട്രോഫി താൻ ആർക്കും കൊടുക്കില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends