Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ ശേഖരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളിൽ പലതും ധരിക്കാൻ ആഗ്രഹിച്ചിരുന്നു.. ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രിയം ചോറും രസവുമാമാണ്.. രസം കൈയിലൊഴിച്ചു കുടിക്കുന്നതാണ് ശീലം; ആദ്യമായി തുറന്ന് പറച്ചിലുമായി ദീപിക

05 AUGUST 2022 03:46 PM IST
മലയാളി വാര്‍ത്ത

വ്യത്യസ്തത സൃഷ്‌ടിക്കുന്നതിൽ നിർണായക സംഭാവന നൽകിയ ആളുകളെ ആദരിക്കുന്ന വേൾഡ് ഗോൾഡ് കൗൺസിലുമായി സഹകരിച്ച് ജെം ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു ദീപിക. തിളങ്ങുന്ന കറുത്ത സാരി ധരിച്ച് അതീവ സുന്ദരി ആയിരുന്നു താരം ചടങ്ങിനെത്തിയത്. ഇപ്പോഴിതാ ചടങ്ങിൽ നടന്ന സംവാദ പരിപാടിയിൽ മനസ്സ് തുറക്കുകയാണ് ദീപിക പദുകോൺ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ഇന്റീരിയർ ഡിസൈനർ ആകുമായിരുന്നുവെന്ന് പറയുകയാണ് താരം. മുംബൈയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഈ മേഖല തന്നെ ആകർഷിച്ചിട്ടുണ്ടെന്നും വിദേശത്ത് പോയി വിദഗ്ധ പരിശീലനം നേടുവാൻ വരെ ചിന്തിച്ച നാളുകൾ ഉണ്ടായിരുന്നുവെന്നും ദീപിക പറയുന്നു. ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും പീക്കുവിലെ അഭിനയം ഏറെ ചർച്ച ചെയ്യപ്പെട്ടുവെന്ന് ദീപിക പറഞ്ഞു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസതാരം അമിതാഭ് ബച്ചനോടൊപ്പമാണ് താൻ സ്ക്രീൻ സ്പേസ് പങ്കിട്ടതെന്നും അതൊരു വലിയ വെല്ലുവിളിയായിരുന്നുവെന്നും ദീപിക വ്യക്തമാക്കി.

ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയതിൽ വലിയൊരു പങ്ക് ബച്ചനുമായുള്ള അഭിനയ മുഹൂർത്തങ്ങളിലെ കൊടുക്കൽ വാങ്ങലുകളായിരുന്നുവെന്നും ദീപിക പറഞ്ഞു. ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ ദീപിക ഒരു സൗത്ത് ഇന്ത്യൻ എന്ന നിലയിൽ പരമ്പരാഗത സ്വർണാഭരണങ്ങളോടുള്ള താല്പര്യവും മറച്ച് വച്ചില്ല. അമ്മയുടെ ശേഖരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളിൽ പലതും താൻ ധരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കുട്ടിക്കാലം ഓർത്തെടുത്ത് ദീപിക പറഞ്ഞു. ടെംപിൾ ജ്വല്ലറി സെറ്റുകളാണ് തന്നെ ഏറെ ആകർഷിച്ചിട്ടുള്ളതെന്നും ദീപിക പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രിയം ചോറും രസവുമാണെന്ന് പറഞ്ഞ ദീപിക രസം കൈയിലൊഴിച്ചു കുടിക്കുന്നതാണ് ശീലമെന്ന് സദസ്സിനെ അഭിനയിച്ച് കാണിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends